ETV Bharat / international

കാട്ടുതീ ശക്തമായ ഓസ്‌ട്രേലിയക്ക് സഹായവുമായി ന്യൂസിലന്‍റ് - ഓസ്‌ട്രേലിയ കാട്ടുതീ

സൈന്യത്തിനൊപ്പം മൂന്ന് ഹെലികോപ്‌റ്ററുകളും ഓസ്‌ട്രേലിയയിലേക്ക് അയക്കാന്‍ ന്യൂസിലന്‍റ് സര്‍ക്കാര്‍ തീരുമാനിച്ചു

Australia bushfire news  New Zealand helps australia  ഓസ്‌ട്രേലിയ കാട്ടുതീ  ഓസ്‌ട്രേലിയക്ക് സഹായവുമായി ന്യൂസിലാന്‍റ്
കാട്ടുതീ ശക്‌തമായ ഓസ്‌ട്രേലിയക്ക് സഹായവുമായി ന്യൂസിലാന്‍റ്
author img

By

Published : Jan 5, 2020, 5:24 PM IST

വെല്ലിങ്ടണ്‍: കഴിഞ്ഞ ഏതാനും ആഴ്‌ചകളായി തുടരുന്ന കാട്ടുതീയില്‍ വലയുന്ന ഓസ്‌ട്രേലിയക്ക് സഹായം പ്രഖ്യാപിച്ച് ന്യൂസിലന്‍റ്. സൈന്യത്തിനൊപ്പം മൂന്ന് ഹെലികോപ്‌റ്ററുകളും ഓസ്‌ട്രേലിയയിലേക്ക് ഉടന്‍ അയക്കുമെന്ന് ന്യൂസിലന്‍റ് പ്രതിരോധ മന്ത്രി റോന്‍ മാര്‍ക്ക് അറിയിച്ചു. കാട്ടുതീ കുടുതല്‍ വ്യാപിക്കുന്ന സാഹചര്യത്തില്‍ 3000 കരുതല്‍ സേനാംഗങ്ങളെ രംഗത്തിറക്കുമെന്ന് പ്രധാനമന്ത്രി സ്‌കോട് മോറിസണ്‍ പ്രഖ്യാപിച്ചിരുന്നു. കാട്ടുതീയില്‍ ഇതുവരെ 23 പേര്‍ മരണപ്പെട്ടതായി പ്രധാനമന്ത്രി സ്ഥിരീകരിച്ചിട്ടുണ്ട്. മേഖലയില്‍ ചൂട് കൂടുകയും കാറ്റിന് ശക്തിപ്രാപിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ തീ കൂടുതല്‍ മേഖലകളിലേക്ക് പടരുകയാണ്.

രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി 14 മില്യണ്‍ അമേരിക്കന്‍ ഡോളറാണ് സര്‍ക്കാര്‍ വകയിരുത്തിയിരിക്കുന്നത്. വിമാനങ്ങളും ഹെലികോപ്‌റ്ററുകളും അടക്കമുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്. ചൂട് കൂടുന്നതും കാറ്റിന്‍റെ വേഗത കൂടുന്നതും തീ നിയന്ത്രണ വിധേയമാക്കാനുള്ള രക്ഷാപ്രവര്‍ത്തകരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തടസമാകുന്നുണ്ട്. നിലവില്‍ 43 ഡിഗ്രി സെല്‍ഷ്യസാണ് രാജ്യത്തെ ശരാശരി താപനില. രാജ്യതലസ്ഥാനമായ കാന്‍ബറയില്‍ 48 ഡിഗ്രി വരെ ചൂട് ഉയര്‍ന്നിരുന്നു.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.