ഇസ്ലാമബാദ്: പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിൽ ജനിതകമാറ്റം സംഭവിച്ച കൊവിഡ് വൈറസ് കണ്ടെത്തിയതായി ആരോഗ്യ വകുപ്പ്. യുകെയിൽ നിന്നെത്തിയ 12 പേരുടെ സാമ്പിളുകൾ പരിശോധിച്ചതിൽ ആറ് പേർക്കാണ് ജനിതകമാറ്റം സംഭവിച്ച കൊവിഡ് വൈറസ് സ്ഥിരീകരിച്ചത്.
പുതിയ വൈറസിനോട് 95 ശതമാനം സാമ്യം പുലർത്തുന്ന വൈറസാണ് സിന്ധ് പ്രവിശ്യയിൽ റിപ്പോർട്ട് ചെയ്‌തതെന്ന് അധികൃതർ അറിയിച്ചു. രോഗികൾക്ക് സമ്പർക്കം ഉണ്ടായവരെ കണ്ടെത്താനുള്ള നടപടികൾ സ്വീകരിച്ച് കണ്ടെത്തുന്നവരെ ക്വാറന്‍റൈനിൽ ആക്കിയെന്നും അധികൃതർ കൂട്ടിചേർത്തു.
4,75,085 പേർക്കാണ് രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. പാകിസ്ഥാനിൽ ഇതുവരെ 9,992 പേർ കൊവിഡ് ബാധിച്ച് മരിച്ചു.