ETV Bharat / international

ശ്രീലങ്കയില്‍ ജാഗ്രത തുടരുന്നു: കൊളംബോയില്‍ ബോംബ് കണ്ടെത്തി

സ്ഫോടനത്തിന്‍റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തിരുന്നു.

കൊളംബോയില്‍ ബോംബ് കണ്ടെത്തി
author img

By

Published : Apr 24, 2019, 5:58 PM IST

ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയുടെ തലസ്ഥാനമായ കൊളംബോയില്‍ ഉണ്ടായ ചാവേര്‍ സ്ഫോടന പരമ്പരക്ക് പിന്നാലെ ബോംബ് കണ്ടെത്തി. സ്ഫോടനത്തിന് മൂന്ന് ദിവസത്തിന് ശേഷമാണ് സുരക്ഷാ വിഭാഗം നടത്തിയ തെരച്ചിലില്‍ ബോംബ് കണ്ടെത്തിയത്. കൊളംബോയിലെ മൂന്ന് ക്രിസ്ത്യന്‍ പള്ളികള്‍, ആഡംബര ഹോട്ടലുകള്‍ തുടങ്ങി എട്ടിടങ്ങളിലായി നടന്ന ചാവേര്‍ ആക്രമണത്തില്‍ 359 പേര്‍ കൊല്ലപ്പെടുകയും അഞ്ഞൂറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതില്‍ ഒരു മലയാളി ഉള്‍പ്പെടെ പത്ത് ഇന്ത്യക്കാരും ഉള്‍പ്പെട്ടിരുന്നു.

ഞായറാഴ്ച നടന്ന സ്ഫോടനത്തിന് രണ്ട് ദിവസങ്ങള്‍ക്ക് ശേഷം സംഭവത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഇസ്ലാമിക് സ്റ്റേറ്റ് രംഗത്ത് വന്നിരുന്നു. ഒരു സ്ത്രീ ഉള്‍പ്പെടെ ഒന്‍പത് ചാവേറുകളാണ് സ്ഫോടനം നടത്തിയതെന്നും 60 പേരെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തെന്നും പൊലീസ് അറിയിച്ചു. കൂടുതല്‍ പ്രതികള്‍ക്കായി തെരച്ചില്‍ തുടരുകയാണ്. സ്ഫോടനത്തെ തുടര്‍ന്ന് രാജ്യത്ത് പ്രസിഡന്‍റ് മൈത്രിപാല സിരിസേന അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.

Intro:Body:

പോളിങ് ശതമാനം കൂടിയതിനാൽ കൂടിയ വിജയം നേടുമെന്ന് പി കെ ശ്രീമതി ടീച്ചർ

എൽ ഡി എഫിന് അനുകൂലമായ തരംഗമാണ് കണ്ണൂരിൽ ഉണ്ടായത്.

മുസ്ലിം വിഭാഗത്തെ തെറ്റിദ്ധരിപ്പിക്കാൻ യു ഡി എഫ്. ലഘു ലേഖകൾ വിതരണം ചെയ്തു

ചട്ട ലംഘനമാണ് യു ഡി എഫ് നടത്തിയാതെന്നും പി കെ ശ്രീമതി ടീച്ചർ.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.