ETV Bharat / international

നേപ്പാള്‍ രാഷ്‌ട്രീയ പ്രതിസന്ധി; എന്‍സിപി യോഗം വീണ്ടും മാറ്റിവച്ചു

author img

By

Published : Jul 10, 2020, 1:58 PM IST

പ്രളയത്തെ തുടര്‍ന്നാണ് ഒരാഴ്‌ചത്തേക്ക് യോഗം മാറ്റിവച്ചത്. ഇത് അഞ്ചാം തവണയാണ് എന്‍സിപി യോഗം മാറ്റിവെക്കുന്നത്. ബുധനാഴ്‌ച നടത്താനിരുന്ന യോഗമാണ് വെള്ളിയാഴ്‌ചത്തേക്ക് മാറ്റിയത്

Nepal communist party  Nepal  Nepal floods  NCP meeting postponed  Prime Minister Oli's fate  നേപ്പാള്‍ രാഷ്‌ട്രീയ പ്രതിസന്ധി  എന്‍സിപി യോഗം വീണ്ടും മാറ്റിവെച്ചു  കെ പി ശര്‍മ്മ ഒലി
നേപ്പാള്‍ രാഷ്‌ട്രീയ പ്രതിസന്ധി; എന്‍സിപി യോഗം വീണ്ടും മാറ്റിവെച്ചു

കാഠ്‌മണ്ഡു: രാഷ്‌ട്രീയ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് ഭരണകക്ഷിയായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഇന്ന് നടത്താനിരുന്ന യോഗം മാറ്റിവച്ചു. പ്രളയത്തെ തുടര്‍ന്നാണ് ഒരാഴ്‌ചത്തേക്ക് യോഗം മാറ്റി വച്ചത്. വിവിധ വിഷയങ്ങളില്‍ പ്രധാനമന്ത്രിയുടെ പ്രവര്‍ത്തന പോരായ്‌മയും ഇന്ത്യക്കെതിരെയുള്ള പ്രസ്‌താവനയും പാര്‍ട്ടിക്കുള്ളില്‍ വിമര്‍ശനത്തിന് കാരണമായിരുന്നു. തുടര്‍ന്ന് പ്രധാനമന്ത്രി കെ.പി ശര്‍മ്മ ഒലിയുടെ രാജി ആവശ്യപ്പെടുകയും ചെയ്‌തിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഭരണകക്ഷി ഒലിയുടെ രാഷ്‌ട്രീയ ഭാവി നിര്‍ണയിക്കാനായി യോഗം കൂടാന്‍ തീരുമാനിച്ചിരുന്നത്. 45 അംഗ കമ്മ്യൂണിസ്റ്റ് സ്റ്റാന്‍റിങ് കമ്മിറ്റി ഇന്നാണ് യോഗം ചേരാന്‍ തീരുമാനിച്ചിരുന്നത്.

സിന്ധുപാല്‍ചോക് ജില്ലയിലുണ്ടായ പ്രളയം മൂലം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാണ് യോഗം മാറ്റിവെച്ചിരിക്കുന്നതെന്ന് എന്‍സിപി വക്താവ് നാരായന്‍ കജി ശ്രേസ്‌ത പറഞ്ഞു. വ്യാഴാഴ്‌ച കനത്ത മഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ ഒരു കുട്ടിയുള്‍പ്പെടെ രണ്ട് പേര്‍ മരിക്കുകയും 18 പേരെ കാണാതാവുകയും ചെയ്‌തിരുന്നു. നിരവധി വീടുകളാണ് വെള്ളപ്പൊക്കത്തില്‍ തകര്‍ന്നത്.

ഇത് അഞ്ചാം തവണയാണ് എന്‍സിപി യോഗം മാറ്റിവെക്കുന്നത്. നേരത്തെ ബുധനാഴ്‌ച നടത്താനിരുന്ന യോഗമാണ് വെള്ളിയാഴ്‌ചത്തേക്ക് മാറ്റിയത്. മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവും മുന്‍ പ്രധാനമന്ത്രിയുമായ പുഷ്‌പ കമല്‍ ദഹല്‍ പ്രചണ്ഡ കെപി ശര്‍മ്മ ഒലിയുടെ രാജി ആവശ്യപ്പെട്ടിരുന്നു. ഇന്ത്യക്കെതിരെയുള്ള പരാമര്‍ശം നയതന്ത്രപരമായും രാഷ്‌ട്രീയപരമായും ശരിയല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടിക്കിടയിലെ ഒലി വിഭാഗത്തിലും എക്‌സിക്യൂട്ടീവ് ചെയര്‍മാനായ പ്രചണ്ഡ വിഭാഗത്തിലും അധികാരം പങ്കിടുന്നതുമായി ബന്ധപ്പെട്ട് അടുത്തിടെ ഭിന്നതകള്‍ രൂക്ഷമായിരുന്നു. പാര്‍ലമെന്‍റ് ബജറ്റ് സമ്മേളനം വെട്ടിച്ചുരുക്കാന്‍ പ്രധാനമന്ത്രി ഏകപക്ഷീയമായി തീരുമാനമെടുത്തതും പാര്‍ട്ടിയില്‍ പ്രതിസന്ധി രൂക്ഷമാക്കിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.