കാഠ്‌മണ്ഡു: ലോകത്തിലെ ഏറ്റവും ഉയരമേറിയ എവറസ്റ്റ് കൊടുമുടിയുടെ ഉയരം വീണ്ടുമളന്ന് നേപ്പാള്‍. ഉയരം സംബന്ധിക്കുന്ന പുതിയ വിവിരങ്ങള്‍ ഞായറാഴ്‌ച സര്‍വേ വിഭാഗം ഓഫീസില്‍ നടക്കുന്ന ചടങ്ങില്‍ പ്രഖ്യാപിക്കുമെന്ന് ഹിമാലയന്‍ നേഷന്‍ സര്‍വേ വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ സുശീല്‍ നര്‍സിങ് രാജ്ഭന്ദാരി പറഞ്ഞു.
2015ല്‍ നേപ്പാളിലുണ്ടായ ഭൂകമ്പത്തെ തുടര്‍ന്ന് കൊടുമടിയുടെ ഉയരം കുറഞ്ഞുവെന്ന ആരോപണത്തെ തുടര്‍ന്നാണ് കഴിഞ്ഞ വര്‍ഷം എവറസ്റ്റ് കൊടുമുടിയുടെ ഉയരും വീണ്ടും അളക്കാന്‍ തീരുമാനിച്ചത്. 2019ല്‍ ചൈനീസ് പ്രസിഡന്‍റ് ഷി ജിംപിങ്ങിന്‍റെ നേപ്പാള്‍ സന്ദര്‍ശന വേളയില്‍ എവറസ്റ്റിന്‍റെ നീളം അളക്കുന്നതിന് ഇരു രാജ്യങ്ങളും തമ്മില്‍ കരാര്‍ ഒപ്പുവെച്ചിരുന്നു. ചൈന-നേപ്പാള്‍ അതിര്‍ത്തിയില്‍ നിലകൊള്ളുന്ന എവറസ്റ്റിന് 8,848 മീറ്ററാണ് നിലവിലെ ഔദ്യോഗിക നീളം.