ETV Bharat / international

നേപ്പാളില്‍ 24 മണിക്കൂറിനുള്ളില്‍ മരിച്ചത് 35 കൊവിഡ് രോഗികള്‍ - നേപ്പാള്‍

രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണ് ഇത്.

Nepal  daily deaths  COVID-19  35 fatalities  കാഠ്മണ്ഡു  നേപ്പാള്‍  കൊവിഡ്
നേപ്പാളില്‍ 24 മണിക്കൂറിനുള്ളില്‍ മരിച്ചത് 35 കൊവിഡ് രോഗികള്‍
author img

By

Published : Apr 30, 2021, 7:59 AM IST

കാഠ്മണ്ഡു: നേപ്പാളില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 35 പേര്‍ കൊവിഡിനെ തുടര്‍ന്ന് മരിച്ചു. രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണ് ഇത്. ഇതോടുകൂടി രാജ്യത്തെ ആകെ കൊവിഡ് മരണം 3,246 ആയി.

ഇതോടൊപ്പം രാജ്യത്ത് പുതുതായി 4,831 പേര്‍ക്ക് കൊവിഡ് റിപ്പോര്‍ട്ട് ചെയ്തതായി അധികൃതര്‍ അറിയിച്ചു. ഇതോടെ നേപ്പാളിലെ ആകെ രോഗബാധിതരുടെ എണ്ണം 3,17,530 ആയി. 2,80,167 പേരാണ് രാജ്യത്ത് കൊവിഡില്‍ നിന്നും രോഗമുക്തി നേടിയത്. നിലവില്‍ 34,117 പേര്‍ ചികിത്സയിലാണ്. രാജ്യത്ത് സ്ഥിരീകരിച്ച പുതിയ തരംഗം വ്യാപന സാധ്യതയും അപകടകവും കൂടുതലാണെന്ന് തെളിയിച്ചിട്ടുണ്ടെന്ന് നേപ്പാൾ സർക്കാർ അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.