ETV Bharat / international

നേപ്പാളിൽ 62 പേർക്ക് കൂടി കൊവിഡ്, ആകെ 357 വൈറസ് കേസുകൾ

പുതുതായി റിപ്പോർട്ട് ചെയ്‌ത 62 കേസുകളിൽ 47 വൈറസ് ബാധിതരും ബാങ്കെ ജില്ലയിൽ നിന്നുള്ളവരാണ്

tally reaches 357  കാഠ്‌മണ്ഡു കൊറോണ  ബാങ്കെ  മൊറാങ്, റൗത്താഹട്ട്  ധനുഷ  ഡാങ്  ഗുൽമി  നേപ്പാളിൽ കൊവിഡ്  വൈറസ് കേസുകൾ  മരണം  nepal covid 19  katmandu corona virus  banke
നേപ്പാളിൽ 62 പേർക്ക് കൂടി കൊവിഡ്
author img

By

Published : May 19, 2020, 8:43 AM IST

കാഠ്‌മണ്ഡു: നേപ്പാളിൽ 62 പേർക്ക് കൂടി കൊവിഡ് സ്ഥിരീകിരിച്ചതോടെ രാജ്യത്തെ മൊത്തം പോസിറ്റീവ് കേസുകളുടെ എണ്ണം 357 ആയി ഉയർന്നു. ഇതിൽ 47 കേസുകളും ബാങ്കെയിലാണ് റിപ്പോർട്ട് ചെയ്‌തിട്ടുള്ളത്. ഇതിൽ 46 പുരുഷന്മാരും ഒരു സ്‌ത്രീയും ഉൾപ്പെടുന്നു. ഇതോടെ, ബാങ്കെ ജില്ലയിലെ ആകെ രോഗബാധിതരുടെ എണ്ണം 81 ആയി.

നേപ്പാളിലെ മൊറാങ്, റൗത്താഹട്ട്, ധനുഷ, ഡാങ്, ഗുൽമി എന്നീ ജില്ലകളിൽ ഓരോ കേസുകൾ വീതവും സ്ഥിരീകരിച്ചു. ആഗോളമഹാമാരിയിൽ നേപ്പാളിൽ ഇതുവരെ രണ്ട് മരണങ്ങൾ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. 36 രോഗികൾ സുഖം പ്രാപിച്ചു. കൊവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി മാർച്ച് 24 മുതൽ നേപ്പാളും ലോക്ക് ഡൗൺ നിയന്ത്രണങ്ങളിലാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.