കാഠ്‌മണ്ഡു: സോഷ്യലിസ്റ്റ് പാർട്ടി ചെയർമാൻ ഉപേന്ദ്ര യാദവ് ഉപപ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് രാജിവച്ചതിന് തൊട്ടുപിന്നാലെ പ്രധാനമന്ത്രി കെ.പി ശര്‍മ ഒലിയുടെ നേതൃത്വത്തിലുള്ള സർക്കാരിന് മാധേസി പാർട്ടി നല്‍കി വന്ന പിന്തുണ പിൻവലിച്ചു. ഇതോടെ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തില്‍ നിന്ന് ഒലി സര്‍ക്കാര്‍ കേവല ഭൂരിപക്ഷത്തിലേക്ക് ചുരുങ്ങി. ഭരണഘടന ഭേദഗതി നിര്‍ദ്ദേശം നടപ്പിലാക്കുന്നതില്‍ പ്രധാനമന്ത്രി പരാജയപ്പെട്ടുവെന്നാരോപിച്ചാണ് സോഷ്യലിസ്റ്റ് പാർട്ടി(നേപ്പാൾ) ഒലിക്ക് പിന്തുണ പിൻവലിക്കാൻ തീരുമാനിച്ചത്.
275 സീറ്റുള്ള പാര്‍ലമെന്‍റില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തിനായി 183 എം.പിമാരുടെ പിന്തുണയാണ് വേണ്ടത്. ഭരണകക്ഷിയായ നേപ്പാൾ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് 174 സീറ്റുകളാണ് സ്വന്തമായി ഉണ്ടായിരുന്നത്. 17 എംപിമാരുള്ള സോഷ്യലിസ്റ്റ് പാർട്ടിയുടെ പിന്തുണയോടെ നിലവിലെ സർക്കാരിന് 191 എംപിമാരാണ് ഉള്ളത്. ഇനിമുതല്‍ സോഷ്യലിസ്റ്റ് പാർട്ടി- നേപ്പാൾ പ്രതിപക്ഷമായി പ്രവർത്തിക്കുമെന്ന് പാർട്ടി ചെയർപേഴ്‌സൺ ഉപേന്ദ്ര യാദവ് പറഞ്ഞു. കരാര്‍ പ്രകാരമുണ്ടായിരുന്ന ഭരണഘടന ഭേദഗതി നിര്‍ദേശം തള്ളികളഞ്ഞതില്‍ പ്രതിഷേധിച്ചാണ് യാദവ് മന്ത്രിസഭയില്‍ നിന്ന് രാജി വച്ചത്. ഭരണഘടന ഭേദഗതിക്ക് സമ്മർദ്ദം ചെലുത്തുന്നതിനുള്ള നടപടികളിലേക്ക് പാര്‍ട്ടി കടക്കുമെന്നും ഭേദഗതിക്കായി റോഡിലിറങ്ങി സമരം ചെയ്യുമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സോഷ്യലിസ്റ്റ് പാര്‍ട്ടി പിന്തുണ പിൻവലിച്ചതോടെ പ്രധാനമന്ത്രിക്ക് വിശ്വാസ വോട്ടെടുപ്പിനെ നേരിടേണ്ടിവരും. ഇതിനിടെ രാഷ്ട്രീയ ജനതാ പാർട്ടിയും (നേപ്പാൾ ആർജെപി-എൻ) ഒലി സർക്കാരിനുള്ള പിന്തുണ പിൻവലിച്ചിരുന്നു.
സോഷ്യലിസ്റ്റ് പാര്‍ട്ടിയും പിന്തുണ പിൻവലിച്ചു: നേപ്പാളില്‍ ഭരണ പ്രതിസന്ധി - രാഷ്ട്രീയ ജനതാ പാർട്ടി
ഭരണകക്ഷിയായ നേപ്പാൾ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് 174 സീറ്റുകളാണ് സ്വന്തമായി ഉണ്ടായിരുന്നത്. 17 എംപിമാരുള്ള സോഷ്യലിസ്റ്റ് പാർട്ടിയുടെ പിന്തുണയോടെ നിലവിലെ സർക്കാരിന് 191 എംപിമാരാണ് ഉള്ളത്.
![സോഷ്യലിസ്റ്റ് പാര്‍ട്ടിയും പിന്തുണ പിൻവലിച്ചു: നേപ്പാളില്‍ ഭരണ പ്രതിസന്ധി Oli govt at stake Oli loses majority Nepal Socialist party withdrew Upendra Yadav withdrew സോഷ്യലിസ്റ്റ് പാര്‍ട്ടിയും പിന്തുണ പിൻവലിച്ചു: നേപ്പാളില്‍ ഭരണ പ്രതിസന്ധി കാഠ്‌മണ്ഡു പ്രധാനമന്ത്രി കെ.പി ശര്‍മ ഒലി രാഷ്ട്രീയ ജനതാ പാർട്ടി നേപ്പാളില്‍ ഭരണ പ്രതിസന്ധി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5493752-895-5493752-1577294374759.jpg?imwidth=3840)
കാഠ്‌മണ്ഡു: സോഷ്യലിസ്റ്റ് പാർട്ടി ചെയർമാൻ ഉപേന്ദ്ര യാദവ് ഉപപ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് രാജിവച്ചതിന് തൊട്ടുപിന്നാലെ പ്രധാനമന്ത്രി കെ.പി ശര്‍മ ഒലിയുടെ നേതൃത്വത്തിലുള്ള സർക്കാരിന് മാധേസി പാർട്ടി നല്‍കി വന്ന പിന്തുണ പിൻവലിച്ചു. ഇതോടെ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തില്‍ നിന്ന് ഒലി സര്‍ക്കാര്‍ കേവല ഭൂരിപക്ഷത്തിലേക്ക് ചുരുങ്ങി. ഭരണഘടന ഭേദഗതി നിര്‍ദ്ദേശം നടപ്പിലാക്കുന്നതില്‍ പ്രധാനമന്ത്രി പരാജയപ്പെട്ടുവെന്നാരോപിച്ചാണ് സോഷ്യലിസ്റ്റ് പാർട്ടി(നേപ്പാൾ) ഒലിക്ക് പിന്തുണ പിൻവലിക്കാൻ തീരുമാനിച്ചത്.
275 സീറ്റുള്ള പാര്‍ലമെന്‍റില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തിനായി 183 എം.പിമാരുടെ പിന്തുണയാണ് വേണ്ടത്. ഭരണകക്ഷിയായ നേപ്പാൾ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് 174 സീറ്റുകളാണ് സ്വന്തമായി ഉണ്ടായിരുന്നത്. 17 എംപിമാരുള്ള സോഷ്യലിസ്റ്റ് പാർട്ടിയുടെ പിന്തുണയോടെ നിലവിലെ സർക്കാരിന് 191 എംപിമാരാണ് ഉള്ളത്. ഇനിമുതല്‍ സോഷ്യലിസ്റ്റ് പാർട്ടി- നേപ്പാൾ പ്രതിപക്ഷമായി പ്രവർത്തിക്കുമെന്ന് പാർട്ടി ചെയർപേഴ്‌സൺ ഉപേന്ദ്ര യാദവ് പറഞ്ഞു. കരാര്‍ പ്രകാരമുണ്ടായിരുന്ന ഭരണഘടന ഭേദഗതി നിര്‍ദേശം തള്ളികളഞ്ഞതില്‍ പ്രതിഷേധിച്ചാണ് യാദവ് മന്ത്രിസഭയില്‍ നിന്ന് രാജി വച്ചത്. ഭരണഘടന ഭേദഗതിക്ക് സമ്മർദ്ദം ചെലുത്തുന്നതിനുള്ള നടപടികളിലേക്ക് പാര്‍ട്ടി കടക്കുമെന്നും ഭേദഗതിക്കായി റോഡിലിറങ്ങി സമരം ചെയ്യുമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സോഷ്യലിസ്റ്റ് പാര്‍ട്ടി പിന്തുണ പിൻവലിച്ചതോടെ പ്രധാനമന്ത്രിക്ക് വിശ്വാസ വോട്ടെടുപ്പിനെ നേരിടേണ്ടിവരും. ഇതിനിടെ രാഷ്ട്രീയ ജനതാ പാർട്ടിയും (നേപ്പാൾ ആർജെപി-എൻ) ഒലി സർക്കാരിനുള്ള പിന്തുണ പിൻവലിച്ചിരുന്നു.
dfdfd
Conclusion: