കാഠ്മണ്ഡു: കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ഏപ്രിൽ 27 വരെ ലോക്‌ഡൗണ്‍ നീട്ടി നേപ്പാൾ സർക്കാർ. രാജ്യത്ത് കൊവിഡ് 19 കേസുകളുടെ എണ്ണം 16 ആയി ഉയർന്നതിനെത്തുടർന്നാണ് ലോക്‌ഡൗണ്‍ കാലയളവ് നീട്ടാനുള്ള തീരുമാനം മന്ത്രിമാരുടെ കൗൺസിൽ യോഗത്തിൽ എടുത്തത്. ഉന്നതതല കൊവിഡ് 19 പ്രിവൻഷൻ ആൻഡ് കൺട്രോൾ കമ്മിറ്റിയുടെ ശുപാർശ പ്രകാരമാണ് മന്ത്രിമാരുടെ യോഗം ഇക്കാര്യത്തിൽ തീരുമാനമെടുത്തതെന്ന് പ്രസ്താവനയിൽ പറയുന്നു. മാർച്ച് 24നാണ് നേപ്പാളിൽ ലോക്‌ഡൗണ്‍ പ്രഖ്യാപിച്ചത്. ആഭ്യന്തര, അന്താരാഷ്ട്ര വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.
ഏപ്രിൽ 27 വരെ ലോക്‌ഡൗണ്‍ നീട്ടി നേപ്പാള്‍
മാർച്ച് 24നാണ് നേപ്പാളിൽ സമ്പൂർണ ലോക്‌ഡൗണ്‍ പ്രഖ്യാപിച്ചത്