നേപ്യിഡോ: ഭീകര പ്രവർത്തനങ്ങൾ നടത്തിയതിനും അനധികൃതമായി തോക്കുകൾ കൈവശം വെച്ചതിനും 638 പേരെ മ്യാൻമർ ഭരണകൂടം അറസ്റ്റ് ചെയ്‌തതായി റിപ്പോര്‍ട്ട്. ഭീകര പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന് സംശയമുള്ളവരെയാണ് ഭരണകൂടം അറസ്റ്റ് ചെയ്‌തത്. കഴിഞ്ഞ മാസം മുതല്‍ രാജ്യത്തെ പൊതുമേഖല സ്ഥാപനങ്ങളുള്‍പ്പെടെ പ്രക്ഷോഭകാരികള്‍ തീവെച്ച് നശിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ട്.
49 പേർ തീ വെപ്പ് കേസിലും 61 പേര്‍ കൊലപാതക കേസിലുമാണ് അറസ്റ്റിലായത്. അനധികൃതമായി ആയുധങ്ങളും വെടിക്കോപ്പുകളും കൈവശം വെച്ചതിന് 256 പേരും അറസ്റ്റിലായി. ഭീകര പ്രവർത്തനങ്ങൾക്ക് 272 പേരെ അറസ്റ്റ് ചെയ്തെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അറസ്റ്റിലായവരോടൊപ്പം ആയുധങ്ങള്‍ പിടികൂടിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
Also read: തായ്‌വാനെ രാജ്യമായി വിശേഷിപ്പിച്ച് ജാപ്പനീസ് പ്രധാനമന്ത്രി; പ്രതിഷേധവുമായി ചൈന
മ്യാന്‍മറില്‍ പട്ടാള ഭരണത്തിനെതിരെ അഞ്ച് മാസത്തോളമായി ജനകീയ പ്രക്ഷോഭം നടക്കുകയാണ്. ഈ വർഷം ഫെബ്രുവരി ഒന്നിന് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് പിന്നാലെ സൈന്യം ഭരണം പിടിച്ചടക്കുകയായിരുന്നു.