ഇസ്ലാമാബാദ്: പാലസ്‌തീനികള്‍ക്ക് തങ്ങളുടെ അവകാശം പൂര്‍ണായി ലഭ്യമാകുന്നതു വരെ ഇസ്രായേലിനെ അംഗീകരിക്കാനാകില്ലെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇമ്രാൻ ഖാൻ നയം വ്യക്തമാക്കിയത്. ഇസ്രായേലിന്‍റെ കാര്യത്തില്‍ പാകിസ്ഥാന്‍റെ നിലപാട് വ്യക്തമാണ്. പാകിസ്ഥാന്‍റെ രാഷ്‌ട്രപിതാവ് മുഹമ്മദ് അലി ജിന്നയുടെ അതേ അഭിപ്രായമാണ് ഞങ്ങള്‍ക്ക് ഇപ്പോഴുമുള്ളത്. ഞങ്ങള്‍ക്ക് ഒരിക്കലും ഇസ്രായേലിനെ അംഗീകരിക്കാനാകില്ല - ഇമ്രാൻ ഖാൻ പറഞ്ഞു. ചൈനയുമായിട്ടുള്ള വ്യാപാര ബന്ധം കൂടുതല്‍ ശക്തമാക്കുമെന്നും പാക് പ്രധാനമന്ത്രി വ്യക്തമാക്കി. പാകിസ്ഥാന്‍റെ നല്ല സമയത്തും മോശം സമയത്തും ഒപ്പം നിന്ന് രാജ്യമാണ് ചൈന. ഞങ്ങള്‍ക്ക് അവരെയും അവര്‍ക്ക് പാകിസ്ഥാനെയും ആവശ്യമാണെന്നും ഇമ്രാൻ ഖാൻ പറഞ്ഞു.
ഇസ്രായേലിനെ അംഗീകരിക്കില്ലെന്ന് ആവര്‍ത്തിച്ച് പാകിസ്ഥാൻ - പാകിസ്ഥാൻ
ചൈനയുമായിട്ടുള്ള വ്യാപാര ബന്ധം കൂടുതല്‍ ശക്തമാക്കുമെന്നും പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ വ്യക്തമാക്കി.
![ഇസ്രായേലിനെ അംഗീകരിക്കില്ലെന്ന് ആവര്‍ത്തിച്ച് പാകിസ്ഥാൻ conscience will never accept Imran Khan never accept Israel Islamabad's position on Israel Israel and Palestine ഇസ്രായേല്‍ പാകിസ്ഥാൻ ഇമ്രാൻ ഖാൻ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8477182-112-8477182-1597839200785.jpg?imwidth=3840)