കാബൂൾ: വടക്കൻ അഫ്‌ഗാനിസ്ഥാനിലെ മസാർ-ഇ-ഷെരീഫിന് നേരെ താലിബാൻ ബഹുമുഖ ആക്രമണം ആരംഭിച്ചതായി അഫ്‌ഗാൻ ഉദ്യോഗസ്ഥർ അറിയിച്ചു. നഗരത്തിന്‍റെ വിവിധ ദിശകളിൽ നിന്നായി ശനിയാഴ്‌ച പുലർച്ചെ മുതൽ താലിബാൻ ആക്രമണം നടത്തുന്നുവെന്നും അധികൃതർ കൂട്ടിച്ചേർത്തു. നിലവിൽ ആളപായമോ നാശനഷ്‌ടങ്ങളെ കുറിച്ചോ റിപ്പോർട്ടുകൾ പുറത്തുവന്നിട്ടില്ല.
നഗരത്തിൽ പ്രതിരോധം ഏർപ്പെടുത്തുന്നതിന്‍റെ ഭാഗമായി അഫ്‌ഗാൻ പ്രധാനമന്ത്രി അഷ്റഫ് ഗനി ബുധനാഴ്‌ച തന്നെ മസാർ-ഇ-ഷെരീഫിലേക്ക് എത്തി. സർക്കാരുമായി സഖ്യത്തിലുള്ള നിരവധി സേന ഉദ്യോഗസ്ഥരുമായി അദ്ദേഹം കൂടിക്കാഴ്‌ച നടത്തിയിരുന്നു.
ALSO READ: സായുധ നീക്കത്തിലൂടെ അധികാരത്തിലെത്തുന്ന അഫ്‌ഗാൻ സർക്കാരിനെ അംഗീകരിക്കില്ലെന്ന് 12 രാജ്യങ്ങൾ
നേരത്തേ അഫ്‌ഗാനിലെ കാണ്ഡഹാർ, ഹെറാത്ത്, ഗസ്‌നി തുടങ്ങി 12 പ്രവിശ്യാതലസ്ഥാനങ്ങൾ അഫ്‌ഗാൻ പിടിച്ചെടുത്തതായുള്ള റിപ്പോർട്ടുകൾ അഫ്‌ഗാൻ അധികൃതൽ അറിയിച്ചിരുന്നു. ഇതിനിടെ അഫ്‌ഗാനിസ്ഥാനിൽ സംഘർഷം അവസാനിക്കാൻ ചർച്ചകൾ പുരോഗമിക്കുന്നതായും താലിബാനുമായി അധികാരം പങ്കിടാൻ സർക്കാർ ആലോചിക്കുന്നതായുമുള്ള വിവരങ്ങളും പുറത്തുവന്നു. അതേസമയം സായുധ നീക്കത്തിലൂടെ അധികാരത്തിലെത്തുന്ന അഫ്‌ഗാൻ സർക്കാരിനെ അംഗീകരിക്കില്ലെന്ന് യുഎസ്, ഇന്ത്യ, ചൈന ഉൾപ്പെടെ 12 രാജ്യങ്ങളും യുണൈറ്റഡ് പ്രതിനിധികളും അറിയിച്ചു.