കാബൂള്‍: കിഴക്കന്‍ അഫ്ഗാനിസ്ഥാനിലെ നംഗര്‍ഹാര്‍ പ്രവിശ്യയിലെ പള്ളിയിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 62 ആയി. സംഭവത്തിൽ നൂറിലധികം പേര്‍ക്ക് പരിക്കേറ്റു. പ്രവിശ്യാതലസ്ഥാനമായ ജലാലബാദില്നിന്ന് 50 കിലോമീറ്റര്‍ അകലെ ഹസ്കാ മിനാ ജില്ലയിലെ പള്ളിയിലാണ് സ്ഫോടനം. താലിബാനും ഐഎസിനും സ്വാധീനമുള്ള പ്രദേശമാണിത്. എന്നാൽ ആക്രമണത്തിന്റ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
പരിക്കേറ്റവരില്‍ 23 പേരെ ജലാലാബാദിലെ ആശുപത്രിയില്‍ പ്രവോശിപ്പിച്ചു. കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്ക്കടിയില്പ്പെട്ടവര്ക്കായി തെരച്ചില്‍ തുടരുകയാണ്. ഈ സാഹചര്യത്തിൽ മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് പ്രവിശ്യാ ഗവര്‍ണറുടെ വക്താവ് അറിയിച്ചു.