മെക്‌സികോ: മെക്‌സിക്കോയിൽ കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 490 പേർ കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണം 75,439 ആയി. 5,408 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 715,457 ആയി. കഴിഞ്ഞ ദിവസം 4,683 പേർക്ക് കൊവിഡ് സ്ഥിരീകരിക്കുകയും 601 പേർ മരിക്കുകയും ചെയ്‌തിരുന്നു. എട്ട് ആഴ്‌ചയ്‌ക്ക് ശേഷമാണ് രാജ്യത്ത് ഇത്രയധികം പേർക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്. ഒക്‌ടോബറിൽ പകർച്ചവ്യാധിയുടെ രണ്ടാം വരവ് ഉണ്ടാകുമെന്നാണ് സർക്കാർ കരുതുന്നത്. ലോകാരോഗ്യ സംഘടന മാർച്ച് 11ന് കൊവിഡ് 19 നെ ഒരു പകർച്ചവ്യാധിയായി പ്രഖ്യാപിച്ചിരുന്നു. ഇതുവരെ ലോകത്ത് 32 മില്യൺ പേർക്ക് കൊവിഡ് സ്ഥിരീകരിക്കുകയും 980,000 പേർ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്‌തു.
മെക്‌സിക്കോയിലെ കൊവിഡ് മരണം 75,000 കടന്നു - Mexico new covid cases
രാജ്യത്ത് എട്ട് ആഴ്‌ചയ്‌ക്ക് ശേഷമുള്ള ഉയർന്ന കണക്ക്