കാബൂള്‍ : കാബൂളില്‍ വീണ്ടും സ്ഫോടനം. ഇരട്ട സ്ഫോടനം നടന്ന് രണ്ട് ദിവസത്തിന് ശേഷമാണ് രാജ്യ തലസ്ഥാനത്ത് വീണ്ടും ആക്രമണമുണ്ടായതെന്ന് അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കാബൂള്‍ വിമാനത്താവളത്തിന് സമീപം സ്ഫോടന ശബ്‌ദം കേട്ടതായി റോയിറ്റേഴ്‌സും റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. സംഭവത്തില്‍ ആര്‍ക്കും പരിക്ക് പറ്റിയതായി വിവരമില്ല.
വിമാനത്താവളത്തിന് വടക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന വീട്ടില്‍ റോക്കറ്റ് പതിച്ചതാണെന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുമുണ്ട്.
അടുത്ത 24-36 മണിക്കൂറിനുള്ളില്‍ ഹമീദ് കര്‍സായി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍റെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
Read more: കാബൂൾ വിമാനത്താവളത്തിന് പുറത്ത് ഇരട്ട സ്‌ഫോടനം; 73 മരണം
ഇതുസംബന്ധിച്ച് കാബൂളിലെ അമേരിക്കന്‍ എംബസിയും ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചിരുന്നു. കാബൂള്‍ വിമാനത്താവളത്തിലുണ്ടായ ഇരട്ട സ്ഫോടനത്തില്‍ 13 അമേരിക്കന്‍ സൈനികരുള്‍പ്പെടെ 200 പേരാണ് കൊല്ലപ്പെട്ടത്.
അഫ്‌ഗാനിസ്ഥാനില്‍ നിന്നുള്ള അമേരിക്കന്‍ സൈന്യത്തിന്‍റെ സമ്പൂര്‍ണ പിന്മാറ്റം നടക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്.
ഡ്രോണ്‍ ആക്രണമത്തിലൂടെ തിരിച്ചടിച്ച അമേരിക്ക ചവേര്‍ ആക്രമണത്തിന്‍റെ സൂത്രധാരന്‍ ഉള്‍പ്പെടെ രണ്ട് പേരെ വധിച്ചുവെന്ന് അറിയിച്ചിരുന്നു.