ETV Bharat / international

കശ്‌മീരിലെ സ്‌കൂൾ കുട്ടികളെ സഹായിക്കാൻ യുഎന്നിനോട് അഭ്യര്‍ഥിച്ച് മലാല - കശ്‌മീരിലെ സ്‌കൂൾ കുട്ടികളെ സഹായിക്കാൻ യുഎന്നിനോട് അഭ്യര്‍ഥിച്ച് മലാല

കുട്ടികൾ ഉൾപ്പടെ കശ്‌മീരില്‍ തടവിലാക്കപ്പെട്ട 4000 ജനങ്ങളെക്കുറിച്ച് തനിക്ക് ആശങ്കയുണ്ടെന്ന് മലാല ട്വിറ്ററില്‍ കുറിച്ചു

മലാല
author img

By

Published : Sep 15, 2019, 5:13 AM IST

കറാച്ചി: ജമ്മു കശ്‌മീരിലെ കുട്ടികൾക്ക് സു​ര​ക്ഷി​ത​മാ​യി സ്‌കൂളിൽ പോകാനുള്ള സാഹചര്യം ഒരുക്കണമെന്ന് ലോക നേതാക്കളോട് അഭ്യര്‍ഥിച്ച് സമാധാന നോബൽ പുരസ്‌കാര ജേതാവ് മലാല യൂസഫ്‌സായി. ജമ്മു കശ്‌മീരില്‍ സമാധാനം പുന:സ്ഥാപിക്കാനായി ഇടപെടണമെന്നും ഐക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ പൊ​തു​സ​ഭ​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന രാ​ഷ്ട്ര​ത്ത​ല​വന്മാ​രോ​ടും മ​റ്റ് ലോ​ക​നേ​താ​ക്ക​ളോ​ടും മ​ലാ​ല അ​ഭ്യ​ർ​ഥി​ച്ചു.

  • I am asking leaders, at #UNGA and beyond, to work towards peace in Kashmir, listen to Kashmiri voices and help children go safely back to school.

    — Malala (@Malala) September 14, 2019 " class="align-text-top noRightClick twitterSection" data=" ">

കുട്ടികൾ ഉൾപ്പടെ കശ്‌മീരില്‍ തടവിലാക്കപ്പെട്ട 4000 ജനങ്ങളെക്കുറിച്ച് തനിക്ക് ആശങ്കയുണ്ട്. 40 ദിവസമായി സ്‌കൂളിൽ പോകാൻ കഴിയാത്ത കുട്ടികളെക്കുറിച്ചും വീടിന് പുറത്തിറങ്ങാൻ ഭയക്കുന്ന പെൺകുട്ടികളെ കുറിച്ചും ആശങ്കയുണ്ടെന്നും മലാല ട്വിറ്ററിൽ കുറിച്ചു. കഴിഞ്ഞ ഏതാനും ആഴ്‌ചകളായി കശ്‌മീരിലെ ജനങ്ങളുമായും പത്രപ്രവർത്തകരുമായും മനുഷ്യാവകാശ പ്രവർത്തകരുമായും വിദ്യാർഥികളുമായും സംസാരിക്കുകയായിരുന്നു. കശ്‌മീർ ജ​ന​ത പു​റം​ലോ​ക​ത്ത് നി​ന്ന് ഒ​റ്റ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണെന്നും മലാല പറഞ്ഞു. കശ്‌മീരിലെ കുട്ടികളില്‍ ഭാവിയെക്കുറിച്ച് ആശങ്കയുണ്ടെന്നും സാഹചര്യങ്ങൾ കൂടുതൽ വഷളാവുകയാണെന്നും മലാല കൂട്ടിച്ചേര്‍ത്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.