ETV Bharat / international

പാപ്പുവ ന്യൂഗിനിയയിൽ വീണ്ടും ഭൂകമ്പം - പാപ്പുവ ന്യൂഗിനിയ

ഭൂചലനത്തിൽ ആളപായമില്ല, നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല

പാപ്പുവ ന്യൂഗിനിയയിൽ വീണ്ടും ഭൂകമ്പം
author img

By

Published : May 7, 2019, 9:48 AM IST

പോർട്ട് മൊറെസ്ബി: പാപ്പുവ ന്യൂഗിനിയയിൽ വീണ്ടും ഭൂകമ്പം. റിക്ടർ സ്കെയിലിൽ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ ആളപായമില്ല. ഗുരുതരമായ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. ഇന്ന് പുലർച്ചെ 2.20 നാണ് ഭൂചലനം അനുനഭവപ്പെട്ടത്. ഒരാഴ്ച മുമ്പ് അറുപതിലധികം ആളുകളുടെ ജീവനെടുത്ത ഭൂകമ്പത്തിന് പിന്നാലെയാണ് പാപ്പുവ ന്യൂഗിനിയയെ വിറപ്പിച്ച് വീണ്ടും ഭൂകമ്പമുണ്ടായിരിക്കുന്നത്.

പാപ്പുവ ന്യൂഗിനിയയുടെ തലസ്ഥാനമായ പോർട്ട് മൊറെസ്ബിക്ക് 250 കി.മീ അകലെ 127 കി.മീ ആഴത്തിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ആഴമേറിയ ഭൂചലനമായതിനാൽ സുനാമി ഭീഷണിയില്ലെന്ന് പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചു. യുഎൻ കണക്കുകൾ പ്രകാരം ഭൂചലനത്തിന്‍റെ 50 കി.മീ പരിധിയിൽ 1,10,000 ആളുകളാണ് താമസിക്കുന്നത്. കഴിഞ്ഞവർഷം ഫെബ്രുവരിയിൽ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായിരുന്നു. തുടർന്നുണ്ടായ നാശനഷ്ടങ്ങളിൽ 125 ജീവനുകൾ പൊലിഞ്ഞിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.