ബെയ്‌റൂത്: ലബനന്‍ തലസ്ഥാനമായ ബെയ്റൂത്തിലുണ്ടായ സ്ഫോടന പരമ്പരയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം നൂറ് കടന്നു. നാലായിരത്തിലധികം പേര്‍ക്ക് പരിക്കേറ്റു. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. ബെയ്റൂത്തിലെ തുറമുഖത്തിന് സമീപത്തെ വെയര്‍ഹൗസില്‍ ചൊവ്വാഴ്ച വൈകിട്ടോടെയാണ് സ്ഫോടനമുണ്ടായത്. വലിയ ശബ്ദത്തോടെയുണ്ടായ പൊട്ടിത്തെറിയില്‍ സമീപത്തെ നിരവധി കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ന്നു.
വെയര്‍ഹൗസില്‍ 2014 മുതല്‍ അനധികൃതമായി സൂക്ഷിച്ചിരുന്ന 2700 ടണിലധികം അമോണിയം നൈട്രേറ്റ് പൊട്ടിത്തെറിച്ച് അപകടമുണ്ടായെന്നാണ് പ്രാഥമിക നിഗമനം. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് പ്രധാനമന്ത്രി ഹസന്‍ ദയാബ് പറഞ്ഞു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിരവധി പേർ കുടുങ്ങി കിടക്കുന്നുണ്ടെന്ന് പ്രാദേശിക വാർത്താ ചാനലുകൾ റിപ്പോർട്ട് ചെയ്യുന്നു. ഇവര്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.