ETV Bharat / international

കുൽഭൂഷണ്‍ ജാദവിന്  നയതന്ത്രസഹായം; സന്നദ്ധത അറിയിച്ച് പാകിസ്ഥാന്‍ - പാകിസ്ഥാൻ

നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് നാളെ കുല്‍ഭൂഷണ്‍ ജാദവിനെ കാണാന്‍ അവസരം.

കുൽഭൂഷൻ ജാദവിന്  നയതന്ത്രസഹായം നൽകാൻ സന്നദ്ധത അറിയിച്ച് പാകിസ്ഥാൻ
author img

By

Published : Aug 1, 2019, 6:28 PM IST

ഇസ്ലാമാബാദ്: പാകിസ്ഥാൻ ജയിലിൽ കഴിയുന്ന ഇന്ത്യൻ പൗരൻ കുൽഭൂഷണ്‍ ജാദവിന് നയതന്ത്രസഹായം നൽകാൻ സന്നദ്ധത അറിയിച്ച് പാകിസ്ഥാൻ. നാളെ നയതന്ത്ര ഉദ്യോഗസ്ഥർക്ക് കുൽഭൂഷണെ കാണാൻ അവസരം. പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയം ഇക്കാര്യം സ്ഥിരീകരിച്ചു. രാജ്യാന്തര കോടതി ഉത്തരവിനെ തുടര്‍ന്നാണ് നടപടി.

കുല്‍ഭൂഷണെ തൂക്കിലേറ്റാനുള്ള പാകിസ്ഥാന്‍ കോടതിയുടെ വിധി ഈ മാസം പതിനെട്ടിനാണ് രാജ്യാന്തര മധ്യസ്ഥ കോടതി റദ്ദ് ചെയ്‌തത്. വിയന്ന ഉടമ്പടി പ്രകാരമുള്ള ഒരു നയതന്ത്ര സഹായവും കുൽഭൂഷണ് ലഭിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ ഈ കേസിന്‍റെ നിയമപടപടികൾ പൂർത്തിയാക്കുന്നതുവരെ വധശിക്ഷ റദ്ദാക്കണമെന്നും കുൽഭൂഷണ് നയതന്ത്രസഹായം ലഭിക്കണമെന്നുമായിരുന്നു ഇന്ത്യയുടെ വാദം. ഇന്ത്യയുടെ വാദം രാജ്യാന്തര കോടതി അംഗീകരിച്ചിരുന്നു.

ഇസ്ലാമാബാദ്: പാകിസ്ഥാൻ ജയിലിൽ കഴിയുന്ന ഇന്ത്യൻ പൗരൻ കുൽഭൂഷണ്‍ ജാദവിന് നയതന്ത്രസഹായം നൽകാൻ സന്നദ്ധത അറിയിച്ച് പാകിസ്ഥാൻ. നാളെ നയതന്ത്ര ഉദ്യോഗസ്ഥർക്ക് കുൽഭൂഷണെ കാണാൻ അവസരം. പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയം ഇക്കാര്യം സ്ഥിരീകരിച്ചു. രാജ്യാന്തര കോടതി ഉത്തരവിനെ തുടര്‍ന്നാണ് നടപടി.

കുല്‍ഭൂഷണെ തൂക്കിലേറ്റാനുള്ള പാകിസ്ഥാന്‍ കോടതിയുടെ വിധി ഈ മാസം പതിനെട്ടിനാണ് രാജ്യാന്തര മധ്യസ്ഥ കോടതി റദ്ദ് ചെയ്‌തത്. വിയന്ന ഉടമ്പടി പ്രകാരമുള്ള ഒരു നയതന്ത്ര സഹായവും കുൽഭൂഷണ് ലഭിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ ഈ കേസിന്‍റെ നിയമപടപടികൾ പൂർത്തിയാക്കുന്നതുവരെ വധശിക്ഷ റദ്ദാക്കണമെന്നും കുൽഭൂഷണ് നയതന്ത്രസഹായം ലഭിക്കണമെന്നുമായിരുന്നു ഇന്ത്യയുടെ വാദം. ഇന്ത്യയുടെ വാദം രാജ്യാന്തര കോടതി അംഗീകരിച്ചിരുന്നു.

സംസ്ഥാന സര്‍ക്കാറിന്റെ പ്രത്യക പ്രതിനിധിയായി എ.സമ്പത്തിനെ നിയമിക്കാന്‍ മന്ത്രിസഭാ തീരുമാനം. ക്യാബിനറ്റ് റാങ്കോടെയാണ് നിയമനം. കാര്‍ഷിക  വായ്പകളുടെ മൊറട്ടോറിയം സംബന്ധിച്ച് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേരാനും ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. 


കേരള സര്‍ക്കാറിന്റെ പ്രത്യേക പ്രതിനിധിയായി പ്രവര്‍ത്തിക്കാനാണ് ഡോ. എ സമ്പത്തിനെ നിയമിച്ചിരിക്കുന്നത്. കേന്ദ സര്‍ക്കാറുമായുള്ള ഏകോപനമാകും സമ്പത്തിന്റെ പ്രധാന ചുമതല. വിവിധ മേഖലകളിലെ കേന്ദ്ര്പദ്ധതികളും സഹായവും നേടിയെടുക്കുകയാകും സമ്പത്തിന്റെ പ്രധാന ദൗത്യം. സംസ്ഥാന മന്ത്രിക്ക് സമാനമായ ആനുകൂല്യങ്ങളോടും സൗകര്യങ്ങളോടും കൂടിയാണ് നിയമനം. ഈ മന്ത്രിസഭയുടെ കാലാവധിവരെയാണ് നിയമനകാലാവധി. ഇതിനായി ഒരു പ്രൈവറ്റ് സെക്രട്ടറി, രണ്ട് അസിസ്റ്റന്റ്, ഒരു ഓഫീസ് അറ്റന്‍ഡന്റ്, ഒരു ഡ്രൈവര്‍ എന്നീ തസ്തികകള്‍ സൃഷ്ടിക്കാനും മന്ത്രിസഭ തീരുമാനിച്ചു.  കാര്‍ഷിക-കാര്‍ഷികേതര വായ്പകളുടെ മൊറട്ടോറിയം അവസാനിച്ച സാഹചര്യത്തില്‍  മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേരാനും തീരുമാനിച്ചു. മൊറട്ടോറിയം കാലാവധി ദീര്‍ഘിപ്പിക്കുന്നത് സംബന്ധിച്ച് പ്രത്യേക അനുമതിക്കായി എസ്.എല്‍.ബി.സി റിസര്‍വ് ബാങ്കിന് കത്ത് നല്‍കിയിരുന്നെങ്കിലും മറുപടി ഇതുവരെ ലഭിച്ചിട്ടില്ല. മുഖ്യമന്ത്രിയുടെ കത്ത് കൃഷി വകുപ്പ് മന്ത്രി വി.എസ്. സുനില്‍കുമാര്‍ നേരിട്ട് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസിനും മൊറട്ടോറിയം കൈകാര്യം ചെയ്യുന്ന ഡെപ്യൂട്ടി ഗവര്‍ണര്‍ നരേന്ദ്ര ജെയ്‌നും നല്‍കിയിരുന്നുവെങ്കിലും ഈ കത്തിനും ഇതുവരെ മറുപടിയൊന്നും ലഭിച്ചിട്ടില്ല.ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതലയോഗം വിളിച്ച് പ്രശ്‌നപരിഹാരത്തിന് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഓഖിയില്‍ മത്സ്യബന്ധനോപാധികള്‍ക്ക് നാശനഷ്ടം സംഭവിച്ച തിരുവനന്തപുരം, കൊല്ലം, കണ്ണൂര്‍ ജില്ലകളിലെ 112 പേര്‍ക്ക് 58,82,126 രൂപ നഷ്ടപരിഹാരമായി വിതരണം ചെയ്യാനും മന്ത്രിസഭ തീരുമാനിച്ചു. ഇതിനാവശ്യമായ തുക ഓഖി ഫണ്ടില്‍ നിന്നും അനുവദിക്കും. കേന്ദ്ര ഡെപ്യൂട്ടേഷന്‍ കഴിഞ്ഞ് തിരികെ പ്രവേശിക്കുന്ന രാജേഷ് കുമാര്‍ സിംഗിനെ വിനോദ സഞ്ചാര വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. കൃഷി-മൃഗസംരക്ഷണം വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അധിക ചുമതലയും രാജേഷ് കുമാര്‍ സിംഗിന് നല്‍കിയുട്ടുണ്ട്. പഠനാവധി കഴിഞ്ഞ് തിരികെ പ്രവേശിക്കുന്ന ശ്രീറാം വെങ്കിട്ടരാമനെ സര്‍വെ ആന്റ് ലാന്‍ഡ് റിക്കോര്‍ഡ്‌സ് ഡയറക്ടറായി നിയമിക്കും. പ്രൊജക്ട് ഡയറക്ടര്‍-കേരള ലാന്‍ഡ് ഇന്‍ഫര്‍മേഷന്‍ മിഷന്‍, ഹൗസിംഗ് കമ്മീഷണര്‍, സെക്രട്ടറി-കേരള സ്റ്റേറ്റ് ഹൗസിംഗ് ബോര്‍ഡ് എന്നീ അധിക ചുമതലകളും ഇദ്ദേഹം നല്‍കി. തലസ്ഥാന നഗര വികസന പദ്ധതി-2ല്‍ ഒരു സ്‌പെഷ്യല്‍ ഓഫീസര്‍ തസ്തിക സൃഷ്ടിച്ച്  എംപവേര്‍ഡ് കമ്മിറ്റി കണ്‍വീനറായ റിട്ട ഐ.എ.എസ് ഉദ്യോഗസ്ഥന്‍ റ്റി. ബാലകൃഷ്ണനെ നിയമിക്കാനുമ മന്ത്രിസഭ അനുമതി നല്‍കി.  ഭേദഗതി വരുത്തിയ 2019-ലെ കേരള ആഭരണ തൊഴിലാളി ഓര്‍ഡിനന്‍സ് കരട് ബില്‍ അംഗീകരിക്കാനും ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചു. ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിനു കീഴില്‍ രണ്ടു ഡെന്റല്‍ എക്യുപ്‌മെന്റ് മെയിന്റനന്‍സ് ടെക്‌നീഷ്യര്‍മാരുടെയും പ്രിസണ്‍സ് ആന്റ് കറക്ഷണല്‍ സര്‍വീസസ് വകുപ്പില്‍ 20 അസിസ്റ്റന്റ് പിസണ്‍ ഓഫീസര്‍-കം-ഡ്രൈവര്‍ തസ്തികകളും ള്‍ സൃഷ്ടിക്കാനും വനിത ശിശു വികസന വകുപ്പില്‍ നിര്‍ഭയ സെല്ലില്‍ ഒരു ക്ലാര്‍ക്ക് തസ്തിക സൃഷ്ടിക്കാനും മന്ത്രിസഭ തീരുമാനിച്ചു.




ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.