ETV Bharat / international

റഷ്യന്‍ പ്രസിഡന്‍റ് വ്‌ളാഡിമിര്‍ പുടിന് കത്തയച്ച് കിം ജോങ് ഉൻ - വ്ലാഡമിർ പുടിൻ

വൈറസ് വ്യാപനം തടയാൻ പുടിന് വിജയകരമായി സാധിക്കുമെന്ന് ആശംസിക്കുന്നതാണ് സന്ദേശം

kim putin letter kim putin war anniversary kim putin coronavirus message kim putin message Kim sends letter to Putin വ്ലാഡമിർ പുടിൻ കിം ജോങ് ഉൻ
Kim sends letter to Putin
author img

By

Published : May 9, 2020, 3:55 PM IST

സിയോൾ: റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡിമിര്‍ പുടിന് കിം ജോങ് ഉന്നിന്‍റെ സന്ദേശം. രണ്ടാം ലോകമഹായുദ്ധത്തിന്‍റെ 75-ആം വാർഷികത്തോട് അനുബന്ധിച്ചാണ് ഉത്തരകൊറിയൻ നേതാവ് കിം ശനിയാഴ്‌ച പുടിന് കത്തയച്ചത്. ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദം ഊഷ്‌മളമായി തുടരുമെന്ന വിശ്വാസം പ്രകടിപ്പിച്ച കിം, വൈറസ് വ്യാപനം തടയാൻ പുടിന് വിജയകരമായി സാധിക്കുമെന്ന് ആശംസിച്ചു.

ഗ്രേറ്റ് പാട്രിയോട്ടിക് വാർ എന്ന് റഷ്യക്കാർ വിളിക്കുന്ന രണ്ടാം ലോകമഹായുദ്ധത്തിൽ റഷ്യയുടെ വിജയം അനുസ്‌മരിച്ച് ഉത്തരകൊറിയൻ പരമാധികാരി കിമ്മിന് പുടിൻ ഉപഹാരം നൽകിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് പുടിന് കിമ്മിന്‍റെ സന്ദേശം ലഭിച്ചത്. കഴിഞ്ഞ വർഷം ഏപ്രിലിൽ ഉത്തരകൊറിയയും റഷ്യയും തമ്മിൽ നടന്ന ഉച്ചക്കോടിക്ക് ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കാര്യക്ഷമമാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.