ETV Bharat / international

ജയിംസ് ബോണ്ട് ചിത്രം പ്രചോദനം: സൈനിക ജനറലിനെ കൊലയാളി മത്സ്യത്തിന് ഇട്ട് കൊടുത്ത് കിം - north korea

തനിക്കെതിരെ ശബ്ദം ഉയർത്തിയതിനാണ് ജനറലിനെ കൈയ്യും തലയും വെട്ടിമാറ്റി പിരാനകള്‍ക്ക് നല്‍കിയത്

സൈനിക ജനറലിനെ കൊലയാളി മത്സ്യത്തിന് ഇട്ട് കൊടുത്തു
author img

By

Published : Jun 10, 2019, 5:32 AM IST

ലണ്ടന്‍: ഉത്തരകൊറിയയുടെ മുതിര്‍ന്ന സൈനിക ജനറലിനെ കൊലയാളി മത്സ്യമായ പിരാനകള്‍ക്ക് ഇട്ടുകൊടുത്ത് ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍. തനിക്കെതിരെ ശബ്ദം ഉയർത്തിയതിനാണ് ജനറലിനെ കൈയ്യും തലയും വെട്ടിമാറ്റി പിരാനകള്‍ക്ക് നല്‍കിയത്. ഒരു വിദേശ മാധ്യമമാണ് ഇക്കാര്യങ്ങൾ റിപ്പോർട്ട് ചെയ്തത്. ബ്രസീലില്‍നിന്നാണ് പിരാനകളെ ഉത്തരകൊറിയയിലെത്തിച്ചതെന്നും മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.

അതെ സമയം കൊല്ലപ്പെട്ട ഉദ്യോഗസ്ഥന്‍റെ വിവരങ്ങള്‍ ഒന്നും തന്നെ പുറത്ത് വന്നിട്ടില്ല. കിമ്മിനെ അട്ടിമറിക്കാന്‍ ശ്രമിച്ചെന്നാരോപിച്ചാണ് വധശിക്ഷ നടപ്പാക്കിയതെന്നാണ് റിപ്പോർട്ടുകൾ. പിരാനകളുടെ ആക്രമണത്തെ തുടര്‍ന്നാണോ പരിക്കേറ്റാണോ ജനറല്‍ കൊല്ലപ്പെട്ടതെന്ന് സ്ഥിരീകരിച്ചിട്ടില്ല.

1965ല്‍ പുറത്തിറങ്ങിയ ജെയിംസ് ബോണ്ട് ചിത്രം 'യു ഓണ്‍ലി ലിവ് ട്വൈസ്' എന്ന ചിത്രത്തിലെ രംഗങ്ങളില്‍നിന്നാണ് കിം പ്രചോദനമുള്‍ക്കൊണ്ടതെന്നും വിദേശ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. കിമ്മിന്‍റെ യോങ്സോങ്ങിലെ വസതിയിലാണ് പിരാനകളെ വളര്‍ത്തുന്നത്. കിം അധികാരത്തിലേറിയതിന് ശേഷം 16 ഉന്നത ഉദ്യോഗസ്ഥരെയാണ് വധശിക്ഷക്ക് വിധേയമാക്കിയത്. ആര്‍മി തലവന്‍, ഉത്തരകൊറിയന്‍ സെന്‍ട്രല്‍ ബാങ്ക് തലവന്‍, ക്യൂബ, മലേഷ്യ അംബാസഡര്‍മാര്‍ എന്നിവരെല്ലാം കിം വധശിക്ഷക്ക് വിധേയരാക്കിയ പ്രമുഖരാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.