ETV Bharat / international

ജമാല്‍ കഷോഗി വധം; കൊലപാതകികളോട് ക്ഷമിക്കാന്‍ ആര്‍ക്കും അവകാശമില്ലെന്ന് പ്രതിശ്രുത വധു - കൊലപാതകികളോട് ക്ഷമിക്കാന്‍ ആര്‍ക്കും അവകാശമില്ലെന്ന് പ്രതിശ്രുത വധു

അദ്ദേഹത്തിന്‍റെ കൊലപാതകികള്‍ക്ക് മാപ്പ് നല്‍കിയെന്ന് മകന്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പ്രതിശ്രുത വധുവായ ഹാതിസ് സെന്‍ഗിസ് പ്രതികരണവുമായെത്തുന്നത്

Jamal Khashoggi  forgiveness to killers  Khashoggi's fiancee rejects  Khashoggi's fiancee  Saudi consulate in Istanbul  Hatice Cengiz  Washington Post newspaper  കൊലപാതകികളോട് ക്ഷമിക്കാന്‍ ആര്‍ക്കും അവകാശമില്ലെന്ന് പ്രതിശ്രുത വധു  കൊലപാതകികളോട് ക്ഷമിക്കാന്‍ ആര്‍ക്കും അവകാശമില്ലെന്ന് പ്രതിശ്രുത വധു  ജമാല്‍ കഷോഗി വധം;
ജമാല്‍ കഷോഗി വധം; കൊലപാതകികളോട് ക്ഷമിക്കാന്‍ ആര്‍ക്കും അവകാശമില്ലെന്ന് പ്രതിശ്രുത വധു
author img

By

Published : May 23, 2020, 4:50 PM IST

ഇസ്‌താംബുള്‍: സൗദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ കഷോഗിയുടെ വധവുമായി ബന്ധപ്പെട്ട് കൊലപാതകികളോട് ക്ഷമിക്കാന്‍ ആര്‍ക്കും അവകാശമില്ലെന്ന് പ്രതിശ്രുത വധു. അദ്ദേഹത്തിന്‍റെ കൊലപാതകത്തില്‍ മകന്‍ മാപ്പ് കൊടുത്ത സാഹചര്യത്തിലാണ് പ്രതികരണവുമായി പ്രതിശ്രുത വധുവെത്തുന്നത്. അന്താരാഷ്‌ട്ര തലത്തില്‍ ആദരിക്കപ്പെടേണ്ടതും സ്നേഹിക്കപ്പെടേണ്ടതുമായ വ്യക്തിത്വമാണ് അദ്ദേഹമെന്ന് പ്രതിശ്രുത വധുവായ ഹാതിസ് സെന്‍ഗിസ് ട്വീറ്റ് ചെയ്‌തു. അദ്ദേഹത്തിന്‍റെ രാജ്യത്തിനുള്ളിലുള്ളവര്‍ തന്നെയാണ് കൊലപാതകം നടത്തിയതെന്നും തങ്ങളുടെ വിവാഹത്തിനുള്ള ഡോക്യുമെന്‍റുകള്‍ പൂര്‍ത്തികരിക്കുന്നതിനിടെയാണ് വധമെന്നും ഹാതിസ് സെന്‍ഗിസ് പറയുന്നു. എന്നാല്‍ അച്ഛന്‍റെ കൊലപാതകികള്‍ക്ക് മാപ്പ് നല്‍കുന്നതായി മകന്‍ സല കഷോഗി പ്രഖ്യാപിച്ചിരുന്നു.

സൗദിയാണ് ജന്മദേശമെങ്കിലും 2017 മുതല്‍ യുഎസിലായിരുന്നു ജമാല്‍ കഷോഗി. ഹാതിസ് സെന്‍ഗിസുമായുള്ള വിവാഹത്തിനായി ഡോക്യുമെന്‍റുകള്‍ പൂര്‍ത്തിയാക്കാന്‍ ഇദ്ദേഹം 2018 ഒക്‌ടോബര്‍ 2ന് സൗദി കോണ്‍സുലേറ്റിലേക്ക് പോയിരുന്നു. വാഷിംഗ്‌ടണ്‍ പോസ്റ്റിലെ മാധ്യമപ്രവര്‍ത്തകനായ അദ്ദേഹം സൗദി കോണ്‍സുലേറ്റിനുള്ളില്‍ വെച്ച് കൊലപ്പെടുകയായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കരുതുന്നു. കോണ്‍സുലേറ്റിന്‍റെ പുറത്ത് കാത്തുനില്‍ക്കുകയായിരുന്ന ഹാതിസ് സെന്‍ഗിസിന് പിന്നീട് അദ്ദേഹത്തെപ്പറ്റി യാതൊരു വിവരവും ലഭിച്ചിട്ടില്ലായിരുന്നു.

  • Jamal was killed inside his country's consulate while getting the docs to complete our marriage. The killers came from Saudi with premeditation to lure, ambush & kill him. Nobody has the right to pardon the killers. We will not pardon the killers nor those who ordered the killing

    — Hatice Cengiz / خديجة (@mercan_resifi) May 22, 2020 " class="align-text-top noRightClick twitterSection" data=" ">

എന്നാല്‍ തിരോധാനം സംബന്ധിച്ച് കോണ്‍സുലേറ്റ് ആരോപണങ്ങള്‍ ആദ്യം നിഷേധിച്ചിരുന്നു. അദ്ദേഹം കോണ്‍സുലേറ്റിന് പുറത്ത് ജീവനോടെ തന്നെ പോയിരുന്നുവെന്നായിരുന്നു കോണ്‍സുലേറ്റിന്‍റെ അവകാശവാദം. നിരന്തരം അഭിപ്രായങ്ങള്‍ മാറ്റി കൊണ്ടിരുന്ന കോണ്‍സുലേറ്റ് അവസാനം അദ്ദേഹം നാട്ടിലേക്ക് മടങ്ങവെ കൊലപ്പെടുത്താന്‍ ചുമതലപ്പെടുത്തിയ സംഘം കൃത്യം നിര്‍വഹിക്കുകയായിരുന്നുവെന്ന് സമ്മതിച്ചതായി ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. കൊലപാതകത്തില്‍ 5 പേരെ റിയാദില്‍ നടന്ന രഹസ്യവിചാരണക്കു ശേഷം 2019 ഡിസംബറില്‍ വധശിക്ഷയ്‌ക്ക് വിധിച്ചിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.