ETV Bharat / international

കാശ്‌മീര്‍ വിഷയത്തില്‍ ഇന്ത്യയും പാകിസ്ഥാനും സംയമനം പാലിക്കണമെന്ന് താലിബാന്‍

അഫ്‌ഗാനിസ്ഥാനിലെ പ്രശ്‌നങ്ങളുമായി കാശ്‌മീര്‍ വിഷയത്തെ താരതമ്യം ചെയ്യേണ്ട ആവശ്യമില്ലെന്നും താലിബാന്‍ വക്താവ് സബിഹുള്ള മുജാഹിദ്

കാശ്‌മീര്‍ വിഷയത്തില്‍ ഇന്ത്യയും പാകിസ്ഥാനും സംയമനം പാലിക്കണമെന്ന് താലിബാന്‍
author img

By

Published : Aug 10, 2019, 3:55 AM IST

ന്യൂഡല്‍ഹി: കാശ്‌മീര്‍ വിഷയത്തില്‍ ഇന്ത്യയും പാകിസ്ഥാനും സംയമനം പാലിക്കണമെന്നും സംഘര്‍ഷം സൃഷ്‌ടിക്കുന്ന രീതിയിലേക്ക് ഇരുരാജ്യങ്ങളും നീങ്ങരുതെന്നും താലിബാന്‍ വക്താവ് സബിഹുള്ള മുജാഹിദ്. നിരവധി യുദ്ധങ്ങളില്‍ നിന്നും സംഘര്‍ഷങ്ങളില്‍ നിന്നും ലഭിച്ച അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ പ്രാദേശിക പ്രശ്‌നങ്ങളില്‍ സമാധാനപരമായ പരിഹാരമാണ് ആഗ്രഹിക്കുന്നതെന്നും താലിബാന്‍ പ്രസ്‌താവനയിലൂടെ അറിയിച്ചതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അഫ്‌ഗാനിസ്ഥാനിലെ പ്രശ്‌നങ്ങളുമായി കാശ്‌മീര്‍ വിഷയത്തെ താരതമ്യം ചെയ്യേണ്ട ആവശ്യമില്ലെന്നും കാശ്‌മീരിലെ അരക്ഷിതാവസ്ഥ തടയുന്നതില്‍ അന്താരാഷ്‌ട്രതലങ്ങളില്‍ നിന്നുള്ള ഇടപെടല്‍ ആവശ്യമാണെന്നും സബിഹുള്ള മുജാഹിദ് പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.