കാബുള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ റോക്കറ്റ് ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 10 ആയതായി വൈസ് പ്രസിഡന്‍റ് അമറുല്ല സാലി പറഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആക്രണമത്തില്‍ സുരക്ഷ ജീവനക്കാരായ മൂന്ന് സഹോദരങ്ങളും കൊല്ലപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ആക്രമണത്തിന്‍റെ ഉത്തരവാദിത്വം താലിബാന്‍ ഏറ്റെടുത്തില്ല. കഴിഞ്ഞ ദിവസം കാബൂളിന്‍റെ പല ഭാഗങ്ങളിലായി 23 മിസൈലുകളാണ് പതിച്ചത്. ആഭ്യന്തര മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച്, കാബൂൾ, ചഹർ ക്വാല, ട്രാഫിക് റൗണ്ട് എബൗട്ട്, പിഡി നാലിലെ ഗുൽ-ഇ-സുർഖ് റൗണ്ട് എബൗട്ട്, സെഡാരത്ത് റൗണ്ട് എബൗട്ട്, സ്പിൻസാർ റോഡ് നഗരത്തിന്‍റെ മധ്യഭാഗത്ത്, പിഡി രണ്ടിലെ നാഷണൽ ആർക്കൈവ് റോഡിന് സമീപം, കാബൂളിന്‍റെ വടക്ക് ഭാഗത്തുള്ള ലൈസി മറിയം മാർക്കറ്റ്, പഞ്ജസാദ് ഫാമിലി ഏരിയകൾ എന്നിവിടങ്ങളിലാണ് പ്രധാനമായും ആക്രമണം നടന്നത്.
കാബൂൾ നഗരത്തിൽ ഞായറാഴ്ച രണ്ട് ഐഇഡി സ്‌ഫോടനങ്ങളും നടന്നു. അതിൽ ഒരു ടാക്സി ഡ്രൈവർക്ക് പരിക്കേറ്റിട്ടുണ്ട്.