ബെയ്‌ജിങ്: കൊവിഡ് റിപ്പോർട്ടിങ്ങിനിടെ കാണാതായ മാധ്യമ പ്രവർത്തകനെ കണ്ടെത്തിയെന്ന് റിപ്പോർട്ട്. 25കാരനായ ലി സെഹുവയെയാണ് ഫെബ്രുവരി 26ന് പൊലീസ് പിടികൂടിയത്. എന്നാൽ താൻ വീട്ടിൽ ക്വാറന്‍റൈനിലായിരുന്നെന്നും സെൻസിറ്റീവ് പ്രദേശങ്ങളിൽ റിപ്പോർട്ട് ചെയ്‌തതിനെ തുടർന്ന് ക്വാറന്‍റൈൻ ആവശ്യമായിരുന്നെന്നും വീഡിയോയിലൂടെ സെഹുവ വ്യക്തമാക്കി. കൊവിഡിനെപ്പറ്റിയുള്ള പോസിറ്റീവ് വാർത്തകൾ മാത്രമേ റിപ്പോർട്ട് ചെയ്യാവൂ എന്നും നെഗറ്റീവ് വാർത്തകൾ ഭരണകൂടം നിരീക്ഷിക്കുന്നുണ്ടെന്നും മാധ്യമ സുഹൃത്ത് പറഞ്ഞതായി സെഹുവ അഭിപ്രായപ്പെട്ടു. അതേ സമയം വുഹാനിൽ നിന്ന് കാണാതായ ചെൻ ക്യുഷി, ഫാങ് ബിൻ എന്നീ മാധ്യമ പ്രവർത്തകരെക്കുറിച്ചുളള വിവരങ്ങൾ ഇനിയും ലഭ്യമല്ല.
വുഹാനിൽ നിന്ന് കാണാതായ മാധ്യമ പ്രവർത്തകനെ കണ്ടെത്തിയെന്ന് റിപ്പോർട്ട് - കൊവിഡ്
വുഹാനിൽ നിന്ന് കാണാതായ ചെൻ ക്യുഷി, ഫാങ് ബിൻ എന്നീ മാധ്യമ പ്രവർത്തകരെക്കുറിച്ചുളള വിവരങ്ങൾ ഇനിയും ലഭ്യമായിട്ടില്ല