ടോക്കിയോ: കൊവിഡ് പകർച്ചവ്യാധിയെ തുടർന്ന് ജപ്പാന്‍റെ സമ്പദ്‌വ്യവസ്ഥയിൽ ഇടിവ്. രാജ്യത്ത് കൊവിഡ് പകർച്ചവ്യാധിയെ തുടർന്ന് മുന്നാം തവണയും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ഇതാണ് സമ്പദ്‌വ്യവസ്ഥ ഇടിയാൻ കാരണമെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ ജിഡിപി 5.1 ശതമാനം കുറഞ്ഞതായി കാബിനറ്റ് ഓഫീസ് അറിയിച്ചു.
കഴിഞ്ഞ വർഷം ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിൽ സമ്പദ്‌വ്യവസ്ഥ 28.6 ശതമാനം ഇടിഞ്ഞു. ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാണ് ജപ്പാൻ. റെസ്റ്റോറന്‍റുകളുടേയും ഹോട്ടലുകളുടെയും പ്രവർത്തനം മന്ദഗതിയിലായതോടെ പുതിയ കണക്ക് മൈനസ് 1.4 ശതമാനമാണെന്ന് എൻഎച്ച്‌കെ പറഞ്ഞു. കയറ്റുമതിയിൽ 2.3 ശതമാനം വർധനയുണ്ടായി.
Read More: കൊവിഡ് വര്‍ധനവ്; ജപ്പാനില്‍ അടിയന്തരാവസ്ഥ
മാർച്ച് വരെയുള്ള മുഴുവൻ സാമ്പത്തിക വർഷത്തിലും ജിഡിപി യഥാക്രമം 4.6 ശതമാനം കുറഞ്ഞു. തുടർച്ചയായ രണ്ടാം വർഷമാണ് സമ്പദ്‌വ്യവസ്ഥയിൽ ഇടിവ് സംഭവക്കുന്നത്. 1995 സാമ്പത്തിക വർഷത്തിൽ ശേഷം ആദ്യമായിട്ട് രേഖപ്പെടുത്തുന്ന വലിയ ഇടിവാണ് ഇത്. കഴിഞ്ഞ മാസം ആരംഭിച്ച സാമ്പത്തിക വർഷത്തിൽ ജിഡിപി യഥാക്രമം നാല് ശതമാനം വളർച്ച നേടുമെന്ന് സർക്കാർ പറഞ്ഞിരുന്നതായി എൻഎച്ച്‌കെ പറഞ്ഞു. എന്നാൽ രാജ്യത്ത് മൂന്നാം തവണയും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ സമ്പദ്‌വ്യവസ്ഥ കുത്തനെ ഇടിഞ്ഞു.