ETV Bharat / international

കൊവിഡ് വര്‍ധനവ്; ജപ്പാനില്‍ അടിയന്തരാവസ്ഥ - ടോക്കിയോ

കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് വര്‍ധിച്ചതോടെയാണ് അധികൃതര്‍ കടുത്ത തീരുമാനത്തിലേക്ക് കടന്നത്.

കൊവിഡ് വര്‍ധനവ്  Japan  Tokyo, Osaka, Kyoto  Hyogo  third emergency  COVID-19  അടിയന്തരാവസ്ഥ  ടോക്കിയോ  കൊവിഡ്-19
കൊവിഡ് വര്‍ധനവ്; ജപ്പാനില്‍ അടിയന്തരാവസ്ഥ പ്രാബല്യത്തില്‍
author img

By

Published : Apr 25, 2021, 7:41 AM IST

ടോക്കിയോ: കൊവിഡ്-19 വൈറസ് പൊട്ടിപ്പുറപ്പെട്ടതിന് ശേഷം രാജ്യത്ത് പ്രഖ്യാപിച്ച മൂന്നാമത്തെ അടിയന്തരാവസ്ഥ ജപ്പാനില്‍ പ്രാബല്യത്തില്‍ വന്നു. ടോക്കിയോ, ഒസാക്ക, ക്യോട്ടോ, ഹ്യോഗോ എന്നീ സംസ്ഥാനങ്ങളിൽ ഞായറാഴ്ച മുതലാണ് അടിയന്തരാവസ്ഥ ആരംഭിച്ചത്. കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് വര്‍ധിച്ചതോടെയാണ് അധികൃതര്‍ കടുത്ത തീരുമാനത്തിലേക്ക് കടന്നത്.

ശനിയാഴ്ച ജപ്പാനിലെ പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം 5,600 കവിഞ്ഞിരുന്നു. മൂന്ന് മാസത്തിനുള്ളിൽ റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും വലിയ കേസാണിത്. അടുത്ത ആഴ്ച മുതല്‍ ബാറുകള്‍, ഷോപ്പിംഗ് മാളുകൾ, തീം പാർക്കുകൾ തുടങ്ങിയ ആള്‍ക്കൂട്ടമുണ്ടാകാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ അടച്ചുപൂട്ടാൻ അധികൃതര്‍ നിർദ്ദേശിക്കുമെന്നാണ് പുറത്തുവരുന്ന വിവരം. അതേസമയം മദ്യം വിതരണം ചെയ്യാത്ത റെസ്റ്റോറന്‍റുകൾക്ക് രാത്രി എട്ടു മണിവരെ പ്രവര്‍ത്തിക്കാവുന്നതാണ്. നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് 300,000 യെൻ (2,800 യു.എസ് ഡോളർ) പിഴ ഈടാക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.