ഈസ്റ്റാംബൂള്‍: മുന്‍ ബ്രിട്ടീഷ് സൈനിക ഓഫീസറും സിറിയയിലെ വൈറ്റ്ഹെല്മറ്റ് സംഘടനയുടെ സ്ഥാപകനുമായ ജെയിംസ് ലെ മെസൂറിയറെ ദുരൂഹ സാഹചര്യത്തില്‍ ഈസ്റ്റാംബൂളില്‍ മരിച്ച നിലയിൽ കണ്ടെത്തി. ബെയ്ഗുലു മേഖലയില്‍ ജയിംസ് താമസിച്ചിരുന്ന വസതിക്കു സമീപമാണു തിങ്കളാഴ്ച മൃതദേഹം കാണപ്പെട്ടത്.
ജെയിംസ് വിഷാദരോഗത്തിനു മരുന്നു കഴിച്ചിരുന്നതായാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ലെ മെസൂറിയറുടെ മരണത്തിൽ ജുഡീഷ്യൽ അന്വേഷണം ആരംഭിച്ചതായി ഇസ്താംബുൾ ഗവർണറുടെ ഓഫീസ് അറിയിച്ചു.
സിറിയയിലെ സന്നദ്ധപ്രവർത്തകരുടെ സംഘടനയായ വൈറ്റ് ഹെൽമെറ്റിന്റെ സ്ഥാപകനും സിഇഒയുമായിരുന്നു ലെ മെസൂറിയർ. സിറിയയിലെ യുദ്ധമേഖലയില്‍ നിന്നു നിരവധി പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട് വൈറ്റ് ഹെല്‍മറ്റ്സ്. പ്രതിപക്ഷ സ്വാധീന മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സംഘടനക്ക് മൂവായിരത്തിലധികം വാളന്റിയര്മാരാണുള്ളത്.
വൈറ്റ്ഹെല്മറ്റ് സ്ഥാപകനെ മരിച്ച നിലയിൽ കണ്ടെത്തി - Istanbul latest
സിറിയയിലെ വൈറ്റ്ഹെല്മറ്റ് സംഘടനയുടെ സ്ഥാപകന്‍ ജെയിംസ് ലെ മെസൂറിയറെ ദുരൂഹ സാഹചര്യത്തില്‍ ഈസ്റ്റാംബൂളില്‍ മരിച്ച നിലയിൽ കണ്ടെത്തി.
ഈസ്റ്റാംബൂള്‍: മുന്‍ ബ്രിട്ടീഷ് സൈനിക ഓഫീസറും സിറിയയിലെ വൈറ്റ്ഹെല്മറ്റ് സംഘടനയുടെ സ്ഥാപകനുമായ ജെയിംസ് ലെ മെസൂറിയറെ ദുരൂഹ സാഹചര്യത്തില്‍ ഈസ്റ്റാംബൂളില്‍ മരിച്ച നിലയിൽ കണ്ടെത്തി. ബെയ്ഗുലു മേഖലയില്‍ ജയിംസ് താമസിച്ചിരുന്ന വസതിക്കു സമീപമാണു തിങ്കളാഴ്ച മൃതദേഹം കാണപ്പെട്ടത്.
ജെയിംസ് വിഷാദരോഗത്തിനു മരുന്നു കഴിച്ചിരുന്നതായാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ലെ മെസൂറിയറുടെ മരണത്തിൽ ജുഡീഷ്യൽ അന്വേഷണം ആരംഭിച്ചതായി ഇസ്താംബുൾ ഗവർണറുടെ ഓഫീസ് അറിയിച്ചു.
സിറിയയിലെ സന്നദ്ധപ്രവർത്തകരുടെ സംഘടനയായ വൈറ്റ് ഹെൽമെറ്റിന്റെ സ്ഥാപകനും സിഇഒയുമായിരുന്നു ലെ മെസൂറിയർ. സിറിയയിലെ യുദ്ധമേഖലയില്‍ നിന്നു നിരവധി പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട് വൈറ്റ് ഹെല്‍മറ്റ്സ്. പ്രതിപക്ഷ സ്വാധീന മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സംഘടനക്ക് മൂവായിരത്തിലധികം വാളന്റിയര്മാരാണുള്ളത്.
https://www.aninews.in/news/world/middle-east/james-le-mesurier-british-founder-of-white-helmets-found-dead-in-istanbul20191112034215/
Conclusion: