ബെയ്ജിംഗ്: ചൈനീസ് ഇന്റർനെറ്റ് റീട്ടെയ്ൽ ഭീമൻ ആലിബാബയുടെ അമരത്തുനിന്നു സ്ഥാപകൻ ജാക്ക് മാ ഇന്നു വിരമിക്കും. 55-ാം ജന്മദിനത്തിലാണു മായുടെ മടക്കം. 54-ാം പിറന്നാൾ ആഘോഷവേളയിലാണു മാ തന്റെ ചെയർമാൻ സ്ഥാനത്തുനിന്നുള്ള വിരമിക്കൽ പ്രഖ്യാപിച്ചത്. പടിയിറങ്ങുമെങ്കിലും 2020-ലെ ഓഹരിയുടമകളുടെ യോഗം വരെ മാ ഡയറക്ടർ ബോർഡ് അംഗമായി തുടരും. ഡാനിയേൽ ഷാംഗാണു മായുടെ പിൻഗാമി.
3,900 കോടി ഡോളറിന്റെ ആസ്തി, ചൈനയിലെ സമ്പന്നരിൽ ഒന്നാമൻ, ലോകസമ്പന്നരിൽ ഇരുപതാമൻ എന്നിങ്ങനെയുള്ള നേട്ടങ്ങളിൽ നിൽക്കുമ്പോഴാണ് മാ കമ്പനിയിൽനിന്നു വിരമിക്കൽ പ്രഖ്യാപിച്ചത്. കമ്പനിയുടെ ഒൗദ്യോഗിക പദവികളിൽ നിന്നൊഴിഞ്ഞു വിദ്യാഭ്യാസരംഗത്തെ സന്നദ്ധപ്രവർത്തനങ്ങളിൽ ശ്രദ്ധയൂന്നാനാണു താൻ ആഗ്രഹിക്കുന്നതെന്നു മാ പറഞ്ഞിട്ടുണ്ട്.