ജറുസലേം : മാസങ്ങളായി സമാധാനം നിലനിന്ന ഗാസ- ഇസ്രയേല്‍ അതിര്‍ത്തി മേഖല വീണ്ടും അശാന്തിയിലേക്ക് നീങ്ങുന്നതായി സൂചന. ഗാസയില്‍ നിന്നുള്ള റോക്കറ്റ് പരീക്ഷണത്തിനെതിരെ ഇസ്രയേല്‍ സേന തിരിച്ചടിച്ചു. ഗാസമുനമ്പിലെ റോക്കറ്റ് നിര്‍മാണ കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി ഇസ്രയേല്‍ സേന മൂന്ന് റോക്കറ്റ് ആക്രമണങ്ങള്‍ നടത്തി.
ഇതിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ ഇസ്രയേല്‍ പുറത്തുവിട്ടു. ഹമാസിന്‍റെ മിലിട്ടറി പോസ്റ്റുകള്‍ക്കും ആയുധ നിര്‍മാണ മേഖലയിലേക്കുമാണ് ആക്രമണം നടത്തിയതെന്ന് ഇസ്രായേല്‍ സേന അറിയിച്ചു.
Also Read: ഇസ്രായേലിലേക്ക് റോക്കറ്റ് അയച്ച് പലസ്തീൻ; ആക്രമണം തടഞ്ഞുവെന്ന് സൈന്യം
ഇസ്ലാമിക് തീവ്രവാദ ഗ്രൂപ്പുകളില്‍ നിന്നും ഉണ്ടാകുന്ന ഏത് തരത്തിലുള്ള ആക്രണത്തിനും ശക്തമായ തിരിച്ചടി നല്‍കുമെന്നും ഇസ്രായേല്‍ സേന അറിയിച്ചു. ശനിയാഴ്ച ഗാസ മുനമ്പില്‍ നിന്നും രണ്ട് റോക്കറ്റുകള്‍ മെഡിറ്ററേനിയന്‍ കടലിലേക്ക് തീവ്രവാദ ഗ്രൂപ്പുകള്‍ പരീക്ഷണാര്‍ഥം വിക്ഷേപിച്ചിരുന്നു. ഇതാണ് നാളുകളായി ശാന്തമായിരുന്ന അതിര്‍ത്തി വീണ്ടും അശാന്തമാകാന്‍ കാരണം.
എന്നാല്‍ ആക്രമണങ്ങളില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സെപ്തംബറിലാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള 11 ദിവസത്തെ യുദ്ധം അവസാനിച്ചത്. ശേഷം പരസ്പരം ആക്രമണം നടത്തിയിരുന്നില്ല. ഈജിപ്ത് അടക്കമുള്ള രാജ്യങ്ങള്‍ ചേര്‍ന്ന് നടത്തിയ സമാധാന ചര്‍ച്ചകള്‍ക്ക് ഒടുവിലാണ് ഇരുരാജ്യങ്ങളും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്.
2007ലാണ് ഈജിപ്ത്തിന്‍റെ സഹായത്തോടെ ഹമാസ് ഗാസ പിടിച്ചെടുത്തത്. ഇതിന് ശേഷം ഇസ്രയേല്‍ ഗാസക്ക് മുകളില്‍ ഉപരോധം ഏര്‍പ്പെടുത്തി. എന്നാല്‍ സമാധാന ചര്‍ച്ചകള്‍ക്ക് ശേഷവും ഉപരോധം പിന്‍വലിക്കാന്‍ തയ്യാറാകാത്തതില്‍ ഗാസയിലെ മുസ്ലിം തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് പ്രതിഷേധമുണ്ട്.
130 ദിവസമായി നിരാഹാര സമരം നടത്തുന്ന ഫലസ്തീന്‍ പൗരന്‍റെ മോചനവുമായി ബന്ധപ്പെട്ട് ഇസ്രയേല്‍ ഭരണകൂടത്തിന്‍റെ നടപടിക്കെതിരെ രാജ്യത്തെ ഇസ്ലാമിക ഗ്രൂപ്പുകള്‍ക്കിടയില്‍ പ്രതിഷേധം ശക്തമാണ്. അതിനിടെ കഴിഞ്ഞ ബുധനാഴ്‌ച ഇസ്രയേല്‍ പൗരനെ അതിര്‍ത്തിയില്‍ ഗാസയിലെ ഫലസ്‌തീന്‍ തീവ്രാദികള്‍ ആക്രമിച്ച് പരിക്കേല്‍പ്പിച്ചിരുന്നു. ഇതിന് പിന്നാലെ ഇസ്രയേല്‍ ടാങ്കറുകള്‍ ഗാസയില്‍ മാസങ്ങള്‍ക്ക് ശേഷം ആക്രമണവും നടത്തിയിരുന്നു.