കാബൂൾ: കാബൂളിലെ മുസ്ലീംപള്ളിയിൽ പ്രാർഥനക്കിടെ നടന്ന സ്‌ഫോടനത്തിൻ്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്) തീവ്രവാദ സംഘടന ഏറ്റെടുത്തു. ടെലഗ്രാമിൽ പ്രസിദ്ധീകരിക്കുന്ന നഷീർ വാർത്താ ഏജൻസി വഴിയാണ് ഇക്കാര്യം ഐ.എസ് സംഘടന അറിയിച്ചത്. സ്‌ഫോടനത്തിൽ ഇമാം ഉൾപ്പെടെ 12 പേരാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്‌ച വൈകിട്ടോടെയായിരുന്നു സംഭവം. പ്രാർഥനക്കിടെ മസ്‌ജിദിന് നേരെ ഒരു സംഘം ബോംബ് എറിയുകയായിരുന്നു.
സംഭവത്തില്‍ പതിനഞ്ചോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. റംസാനോട് അനുബന്ധിച്ച് താലിബാന്‍ ഉള്‍പ്പെടെയുള്ള ഭീകര സംഘടനകള്‍ രാജ്യത്ത് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇത് ലംഘിച്ചായിരുന്നുആക്രമണം. ഷിര്‍ ഷാ ഇ സൂരി പള്ളിയിലാണ് വെള്ളിയാഴ്‌ച ജുമുഅ നിസ്‌ക്കാരത്തിനിടെ സ്‌ഫോടനമുണ്ടായത്.