ബാഗ്‌ദാദ്: ഇറാഖിൽ 6,536 പേർക്ക് കൂടി കൊവിഡ് ബാധിച്ചു. ഇതോടെ രാജ്യത്തെ ആകെ കേസുകളുടെ എണ്ണം 1,037,858 ആയി ഉയർന്നു. 46 മരണങ്ങൾ കൊവിഡ് മൂലമാണെന്ന് കണ്ടെത്തി. ഇതോടെ ആകെ മരണസംഖ്യ 15,303 ആയി. 7,910 പേർ കൂടി രോഗമുക്തരായതോടെ ഇറാഖിലെ ആകെ രോഗമുക്തി 913,211 ആയി. ഇതുവരെ രാജ്യത്തുടനീളം 9,155,729 പരിശോധനകൾ നടത്തിയതായി ഇറാഖ് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ 8,951 പേർ കൂടി വാക്‌സിൻ സ്വീകരിച്ചു. ആകെ വാക്‌സിൻ സ്വീകരിച്ചവരുടെ എണ്ണം 313,066 ആയി ഉയർന്നു. കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ നിയന്ത്രണം ഏർപ്പെടുത്തുന്നതിനായി ഇറാഖിൽ നിരവധി നടപടികൾ സ്വീകരിച്ചിരുന്നു.
ആസ്ട്രാസെനെക്ക, ഫൈസർ-ബയോടെക്, സ്‌പുട്‌നിക്-വി വാക്‌സിനുകൾക്ക് പുറമേ സിനോഫാം വാക്‌സിനുകൾ അടിയന്തിരമായി ഉപയോഗിക്കുന്നതിനും ഇറാഖി നാഷണൽ ബോർഡ് ഫോർ സെലക്ഷൻ അംഗീകാരം നൽകി. 2020ൽ കൊവിഡ് വ്യാപനത്തിന്‍റെ പ്രാരംഭ ഘട്ടം മുതൽ ചൈന ഇറാഖിലേയ്‌ക്ക് സിനോഫാം വാക്‌സിനുകൾ സംഭാവന ചെയ്‌തിരുന്നു.