ടെഹ്‌റാൻ: അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ പ്രത്യാക്രമണം നടത്തുമെന്ന് ഇറാന്‍. വൈറ്റ് ഹൗസിന്‍റെ നടപടി അപകടവും അങ്ങേയറ്റം വിഡ്ഢിത്തവുമാമാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി ജാവേദ് ഷെരീഫ് ട്വിറ്ററിലൂടെ പ്രതികരിച്ചു. പ്രത്യാക്രമണത്തിന്‍റെ എല്ലാ ഉത്തരവാദിയും അമേരിക്ക മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതോടെ മധ്യേഷ്യ യുദ്ധത്തിലേക്ക് നീങ്ങുകയാണെന്നാണ് അന്താരാഷ്ട്ര നിരീക്ഷകര്‍ സൂചിപ്പിക്കുന്നത്.
-
The US' act of international terrorism, targeting & assassinating General Soleimani—THE most effective force fighting Daesh (ISIS), Al Nusrah, Al Qaeda et al—is extremely dangerous & a foolish escalation.
— Javad Zarif (@JZarif) January 3, 2020 " class="align-text-top noRightClick twitterSection" data="
The US bears responsibility for all consequences of its rogue adventurism.
">The US' act of international terrorism, targeting & assassinating General Soleimani—THE most effective force fighting Daesh (ISIS), Al Nusrah, Al Qaeda et al—is extremely dangerous & a foolish escalation.
— Javad Zarif (@JZarif) January 3, 2020
The US bears responsibility for all consequences of its rogue adventurism.The US' act of international terrorism, targeting & assassinating General Soleimani—THE most effective force fighting Daesh (ISIS), Al Nusrah, Al Qaeda et al—is extremely dangerous & a foolish escalation.
— Javad Zarif (@JZarif) January 3, 2020
The US bears responsibility for all consequences of its rogue adventurism.
വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു യു.എസിന്‍റെ വ്യോമാക്രമണം. ആക്രമണത്തില്‍ ഇറാന്‍റെ ഉന്നത സൈനിക ഉദ്യോഗസ്ഥന്‍ ജനറല്‍ ഖാസിം സുലൈമാനി ഉള്‍പ്പടെ ഏഴ് പേര്‍ കൊല്ലപ്പെട്ടിരുന്നു. ആക്രമണം നടന്ന മണിക്കൂറുകള്‍ക്കകം യു.എസ് പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപ് അമേരിക്കന്‍ പതാക ട്വീറ്റ് ചെയ്തു. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഉയര്‍ന്നു. പിന്നാലെ ആക്രമണത്തിന്‍റെ ഉത്തരവാദിത്തം വൈറ്റ് ഹൗസിന്‍റെ നിര്‍ദേശ പ്രകാരമാണെന്ന് പെന്‍റഗണ്‍ ഔദ്യോഗികമായി സ്ഥിരീകരിക്കുകയും ചെയ്തു. ഇതിന് മറുപടിയായാണ് ഇറാന്‍റെ പ്രതികരണം.