ETV Bharat / international

ഇറാനിൽ കൊവിഡ് വാക്‌സിൻ വിതരണം ചൊവ്വാഴ്ച ആരംഭിക്കും - ഇറാനിൽ കൊവിഡ് 19 വാക്സിൻ

ആരോഗ്യ പ്രവർത്തകർക്കാണ് ആദ്യം കൊവിഡ് വാക്‌സിൻ നൽകുന്നത്. കൂടാതെ കൊവിഡ് സ്ഥിരീകരിച്ച് തീവ്രപരിചരണ വിഭാഗങ്ങളിൽ കഴിയുന്ന രോഗികൾക്കും ആദ്യ ഘട്ടത്തിൽ വാക്‌സിൻ നൽകും

Covid 19 vaccine in Iran  corona virus vaccine in Iran  ഇറാനിൽ കൊവിഡ് 19 വാക്സിൻ  ഇറാനിലെ കൊറോണ വൈറസ് വാക്സിൻ
ഇറാനിൽ കൊവിഡ് വാക്‌സിൻ വിതരണം ചൊവ്വാഴ്ച ആരംഭിക്കും
author img

By

Published : Feb 8, 2021, 3:34 AM IST

ടെഹ്‌റാൻ: കൊവിഡ് 19 നെതിരെയുള്ള പ്രതിരോധ കുത്തിവയ്പ്പ് ചൊവ്വാഴ്ച ആരംഭിക്കുമെന്ന് ഇറാൻ ആരോഗ്യ-മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി സയീദ് നമാകി അറിയിച്ചു. ഒദ്യോഗിക വാർത്താ ഏജൻസിയായ ഐആർ‌എൻ‌എയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ആരോഗ്യ പ്രവർത്തകർക്കാണ് ആദ്യം കൊവിഡ് വാക്‌സിൻ നൽകുന്നത്. കൂടാതെ കൊവിഡ് സ്ഥിരീകരിച്ച് തീവ്രപരിചരണ വിഭാഗങ്ങളിൽ കഴിയുന്ന രോഗികൾക്കും ആദ്യ ഘട്ടത്തിൽ വാക്‌സിൻ നൽകും.

ഇറാനിലെ റാസി വാക്‌സിൻ സെറം റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചെടുത്ത വാക്‌സിന്‍റെ ട്രയൽ റൺ നടന്നിരുന്നു. അതേസമയം ഇറാനിൽ ഞായറാഴ്ച 7,065 പുതിയ കൊവിഡ് കേസുകൾകൂടി സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് രോഗികളുട എണ്ണം 1,466,435 ആയി ഉയർന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.