ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ അഗ്നിപര്‍വതം പൊട്ടിത്തെറിച്ചു. സുമാത്ര ദ്വീപിലെ മൗണ്ട് സിനാബങ് എന്ന അഗ്നിപര്‍വതമാണ് പൊട്ടിത്തെറിച്ചത്. 5000 മീറ്റർ ഉയരത്തിലാണ് അഗ്നിപര്‍വതത്തില്‍ നിന്നും പുകയും ചാരവും ഉയരുന്നത്. 2,475 മീറ്റർ ഉയരമുള്ള മൗണ്ട് സിനാബങ് നിലവില്‍ സജീവമാണ്.
ആരോഗ്യപരമായ പ്രശ്‌നങ്ങൾ ഒഴിവാക്കാനായി ജനം മാസ്‌ക്ക് ഉപയോഗിക്കണമെന്നും വീടിന്‍റെ മേൽക്കൂരകൾ അടക്കം വൃത്തിയാക്കണമെന്നും അധികൃതർ അറിയിച്ചു. നദികൾക്ക് സമീപം താമസിക്കുന്നവർ ജാഗ്രത പാലിക്കണം. 2014 ലെ സ്ഫോടനത്തില്‍ 16 പേർ കൊല്ലപ്പെടുകയും ആയിരത്തോളം പേർക്ക് വീടുകൾ ഉപേക്ഷിച്ച് പോകണ്ട സാഹചര്യവും വന്നിരുന്നു. ഇന്തോനേഷ്യയില്‍ മൊത്തം 129 സജീവ അഗ്നിപര്‍വതങ്ങളാണ് നിലവിലുള്ളത്.