ജക്കാർത്ത(ഇന്തോനേഷ്യ) : ഇന്തോനേഷ്യയിലെ ഏറ്റവും സജീവമായ അഗ്നിപർവ്വതം 'മൗണ്ട് മെറാപ്പി' പൊട്ടിത്തെറിച്ചു. 2,968 മീറ്റർ ഉയരമുള്ള കൂറ്റൻ അഗ്നിപർവ്വതമാണ് പൊട്ടിത്തെറിച്ചത്. പരിസരങ്ങളിലുള്ളവരോട് മാറിത്താമസിക്കാന്‍ അധികൃതർ നിർദേശം നല്‍കിയിട്ടുണ്ട്. അഗ്നിപർവ്വത സ്ഫോടനത്തിന്‍റെ അവശിഷ്ടങ്ങൾ മഴപെയ്യുന്ന സമയത്ത് ഗ്രാമങ്ങലിൽ ചെളി കൂമ്പാരങ്ങൾ സൃഷ്ടിക്കാൻ സാധ്യത ഉള്ളതിനാൽ മെറാപിയുടെ ചരിവുകളിൽ താമസിക്കുന്ന ഗ്രാമീണർ വശങ്ങളില്‍ നിന്നും 3 കിലോമീറ്റർ അകലെ മാറിതാമസിക്കാനും നിർദേശം നല്‍കിയിട്ടുണ്ട്. ഇന്തോനേഷ്യയിലെ സജീവമായ അഞ്ഞൂറ് അഗ്നിപർവ്വതങ്ങളില്‍ ഒന്നാണ് മൗണ്ട് മെറാപ്പി. 2010ല്‍ മൗണ്ട് മെറാപ്പി സ്ഫോടനത്തില്‍ മുന്നോറോളം പേർ മരിച്ചിരുന്നു.
ഇന്തോനേഷ്യയിൽ അഗ്നിപർവ്വത സ്ഫോടനം
ഇന്തോനേഷ്യയിലെ ഏറ്റവും സജീവമായ അഗ്നിപർവ്വതം 'മൗണ്ട് മെറാപ്പി' പൊട്ടിത്തെറിച്ചു. 2,968 മീറ്റർ ഉയരമുള്ള കൂറ്റൻ അഗ്നിപർവ്വതമാണ് പൊട്ടിത്തെറിച്ചത്.