ന്യൂഡൽഹി: ഡല്‍ഹിയില്‍ വായു മലിനീകരണം അതിരൂക്ഷം. തുടർച്ചയായ ആറാം ദിവസവും 10, 12 ഒഴികെയുള്ള ക്ലാസുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. രാവിലെ മുതല്‍ തലസ്ഥാനത്ത് കനത്ത പുകമഞ്ഞ് വ്യാപിച്ചിരിക്കുകയാണ്. സെൻട്രൽ പൊല്യൂഷൻ കൺട്രോൾ ബോർഡിൻ്റെ കണക്ക് പ്രകാരം രാവിലെ ഏഴ് മണിക്ക് രേഖപ്പെടുത്തിയ വായു ഗുണനിലവാര സൂചിക 483 ആണ്.
വായു ഗുണനിലവാര സൂചിക (എക്യുഐ) 'സിവിയര്‍ പ്ലസ്' വിഭാഗത്തിലേക്ക് കുത്തനെ ഇടിഞ്ഞിരിക്കുകയാണ്. കര്‍ശന ഉപാധികളുള്ള ഗ്രാപ്-4 (ഗ്രേഡഡ് റെസ്‌പോൺസ് ആക്ഷൻ പ്ലാന്‍) നിയന്ത്രണങ്ങളാണ് ഡല്‍ഹിയില്‍ ഏർപ്പെടുത്തിയിരിക്കുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
സർക്കാർ ഉത്തരവനുസരിച്ച്, അവശ്യ വസ്‌തുക്കൾ കൊണ്ടുപോകുന്നതോ ശുദ്ധമായ ഇന്ധനം ഉപയോഗിക്കുന്നതോ (LNG/CNG/BS-VI ഡീസൽ/ഇലക്ട്രിക്) അല്ലാത്ത ട്രക്കുകളൊന്നും ഡൽഹിയിലേക്ക് കടക്കാന്‍ അനുവദിക്കില്ല.
ഇലക്‌ട്രിക് വാഹനങ്ങളും സിഎൻജി, ബിഎസ്-VI ഡീസൽ വാഹനങ്ങളും ഒഴികെ ഡൽഹിക്ക് പുറത്ത് രജിസ്റ്റർ ചെയ്‌തിരിക്കുന്ന അവശ്യേതര ചെറു വാണിജ്യ വാഹനങ്ങളും നിരോധിക്കും. അവശ്യ സർവീസുകൾക്ക് ഒഴികെ, ഡൽഹിയിൽ രജിസ്റ്റർ ചെയ്‌ത ബിഎസ്-IV, പഴയ ഡീസൽ, മീഡിയം - ഹെവി ഗുഡ്‌സ് വാഹനങ്ങൾക്കും നിരോധനമുണ്ട്.
With the imposition of GRAP-4 from tmrw, physical classes shall be discontinued for all students, apart from Class 10 and 12. All schools will hold online classes, until further orders.
— Atishi (@AtishiAAP) November 17, 2024
പരിസ്ഥിതി മന്ത്രി യോഗം ചേരും
അതേസമയം, ഗ്രാപ് IV ഫലപ്രദമായി നടപ്പിലാക്കുന്നതിനായി ഡൽഹി പരിസ്ഥിതി മന്ത്രി ഗോപാൽ റായ് ബന്ധപ്പെട്ട എല്ലാ വകുപ്പ് മേധാവികളുമായി ഇന്ന് (തിങ്കളാഴ്‌ച) കൂടിക്കാഴ്ച നടത്തുമെന്ന് അദ്ദേഹത്തിന്‍റെ ഓഫിസ് അറിയിച്ചു. ഉച്ചയ്ക്ക് ഡൽഹി സെക്രട്ടേറിയറ്റിലാണ് യോഗം.
ഡൽഹി-എൻസിആറിലെ വായു ഗുണനിലവാരം മോശമായതിനെ തുടർന്നാണ് തിങ്കളാഴ്‌ച മുതൽ ഗ്രേഡഡ് റെസ്‌പോൺസ് ആക്ഷൻ പ്ലാനിന്‍റെ (ഗ്രാപ്) നാലാം ഘട്ടം സജീവമാക്കാൻ കമ്മിഷൻ ഫോർ എയർ ക്വാളിറ്റി മാനേജ്‌മെന്‍റ് (സിഎക്യുഎം) തീരുമാനിച്ചത്.
Also Read: എഎപി മന്ത്രി കൈലാഷ് ഗെഹ്‌ലോട്ട് രാജിവച്ചു; പാര്‍ട്ടിക്ക് രൂക്ഷ വിമര്‍ശനം