ജക്കാര്‍ത്തെ: ഇന്തോനേഷ്യയില്‍ 4031 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 357,762 ആയി. കൊവിഡ് ബാധിച്ച് 84 പേര്‍ കൂടി മരിച്ചതോടെ മരണനിരക്ക് 12,431ആയി ഉയര്‍ന്നു. ആരോഗ്യമന്ത്രാലയത്തിന്‍റെ കണക്ക് പ്രകാരം 4048 പേര്‍ കൂടി രോഗവിമുക്തി നേടിയതോടെ രാജ്യത്ത് കൊവിഡില്‍ നിന്നും മുക്തി നേടിയവരുടെ എണ്ണം 281,592 ആയി.
രാജ്യത്തെ 34 പ്രവിശ്യകളിലും രോഗബാധ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. 24 മണിക്കൂറിനിടെ ജക്കാര്‍ത്തയില്‍ നിന്നും 974 പേര്‍ക്കും, വെസ്റ്റ് ജാവയില്‍ നിന്ന് 500 പേര്‍ക്കും വെസ്റ്റ് സുമാത്രയില്‍ നിന്ന് 450 പേര്‍ക്കും സെന്‍ട്രല്‍ ജാവയില്‍ നിന്ന് 416 പേര്‍ക്കും റായുവില്‍ നിന്ന് 256 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. റിയാവു ദ്വീപുകള്‍, ഗൊറന്‍റെലോ, നോര്‍ത്ത് മലുകു പ്രവിശ്യകളില്‍ പുതുതായി രോഗം റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല.