ബന്യുവാംഗി: 53 നാവികരുമായി ബാലി കടലിൽ ബുധനാഴ്ച കാണാതായ ഇന്തൊനേഷ്യൻ അന്തർവാഹിനി തകര്‍ന്നതായി സ്ഥിരീകരണം. മുങ്ങിക്കപ്പലിന്‍റെ അവശിഷ്ടങ്ങൾ കണ്ടെത്തിയതായി സൈനിക മേധാവിയാണ് അറിയിച്ചത്. കാണാതായ കെആർഐ നന്‍ഗല 402 എന്ന മുങ്ങിക്കപ്പലിലുണ്ടായിരുന്ന 53 നാവികരും മരിച്ചെന്നാണ് പ്രാഥമിക നിഗമനം. ജീവനക്കാർക്കുള്ള ഓക്സിജൻ ശേഖരം ശനിയാഴ്ചയോടെ തീർന്നുപോകുമെന്ന് അധികൃതർ സൂചിപ്പിച്ചിരുന്നു.
കൂടുതല്‍ വായിക്കുക....ഇന്തോനേഷ്യന്‍ അന്തര്‍വാഹിനി കാണാതായി
850 മീറ്റർ (2,788 അടി) താഴെയായാണ് അന്തർവാഹിനി കണ്ടെത്തിയതെന്ന് ഇന്തൊനേഷ്യൻ നാവികസേനാ മേധാവി പറഞ്ഞു. ടോർപിഡോ അഭ്യാസം നടത്തുന്നതിനിടെ അപ്രത്യക്ഷമായ അന്തർവാഹിനിക്ക് 500 മീറ്റർ (1,640 അടി) വരെ താഴ്ചയിൽ പ്രവർത്തിക്കാനുള്ള ശേഷിയാണുള്ളത്. അന്തർവാഹിനി കണ്ടെത്താൻ വിമാനത്തിൽ നിരീക്ഷണം നടത്തുന്നതിന് യുഎസ് സൈന്യത്തിന്‍റെ സഹായമുണ്ടായിരുന്നു.
കൂടുതല്‍ വായിക്കുക....ഇന്തോനേഷ്യന്‍ അന്തര്‍വാഹിനി കാണാതായ പ്രദേശം തിരിച്ചറിഞ്ഞു
കടലിൽ 165 മുതൽ 330 അടി വരെയുള്ള പ്രദേശത്ത് സംശയാസ്പദമായി എന്തോ ഉള്ളതായി വിവരം ലഭിച്ചെന്ന് ഇന്തൊനേഷ്യൻ സൈന്യം വ്യാഴാഴ്ച വൈകിട്ട് അറിയിച്ചിരുന്നു. ആറ് യുദ്ധക്കപ്പലുകളും ഒരു ഹെലികോപ്റ്ററും 400 ഉദ്യോഗസ്ഥരുമാണ് തെരച്ചില്‍ നടത്തുന്നത്. ഇന്ത്യന്‍ നേവിയും തിരച്ചിലിൽ പങ്കുചേര്‍ന്നിട്ടുണ്ട്. അന്തർവാഹിനിയുടെ ഇന്ധന ടാങ്കില്‍ പ്രശ്നമുണ്ടായതെന്നാണ് കരുതുന്നത്. 44 വർഷം പഴക്കമുള്ളതാണ് കെ.ആർ.ഐ നാൻഗല-402 എന്ന ജര്‍മ്മന്‍ നിര്‍മിത അന്തർവാഹിനി.