ETV Bharat / international

ഇന്ത്യയും ബോയിങ് മാക്സ്-737 വിമാനസർവീസ് നിർത്തി - ബോയിങ് മാക്സ്-737 വിമാനം

എത്യോപ്യയിൽ ബോയിങ് 737 മാക്സ്-8 വിമാനം തകർന്നുവീണ് 157 പേർ മരിച്ചതോടെയാണ് വിമാനത്തിന്‍റെ സുരക്ഷിതത്വത്തെച്ചൊല്ലി വ്യാപകമായി ആശങ്കയുയർന്നത്. ഒക്ടോബറിൽ ഇന്തോനേഷ്യയില്‍ തകര്‍ന്ന് വീണ് 189 പേരുടെ മരണത്തിന് കാരണമായ ലയൺ എയറിന്‍റെ യാത്രാവിമാനവും ബോയിങിന്‍റേതായിരുന്നു.

ബോയിങ് മാക്സ്-737 വിമാനം
author img

By

Published : Mar 13, 2019, 11:20 AM IST

ഇന്ത്യൻ കമ്പനികളുടെ എല്ലാ ബോയിങ് വിമാനങ്ങളും ഇന്ന് വൈകിട്ട് നാല്മണിക്ക് മുമ്പ്സർവ്വീസ് അവസാനിപ്പിക്കണമെന്ന് വ്യോമയാന ഡയറക്ടർ നിര്‍ദ്ദേശം നല്‍കി.സമയ പരിധിക്കുള്ളിൽ ഇന്ത്യക്ക് പുറത്തുള്ള വിമാനങ്ങളെല്ലാം തിരിച്ചെത്തിക്കണമെന്നും വ്യോമയാന ഡയറക്ടർ അറിയിച്ചു.

അഞ്ചുമാസത്തിനിടെ രണ്ട് അപകടങ്ങൾ നടന്ന സാഹചര്യത്തിലാണ് ബോയിങ് മാക്സ്-737 വിമാനങ്ങളുടെ സർവീസ് നിർത്തിവയ്ക്കാൻ വ്യോമയാനമന്ത്രാലയം തീരുമാനിച്ചത്. രൂപഘടനയിൽ ആവശ്യമായ മാറ്റംവരുത്തി സുരക്ഷ ഉറപ്പാക്കുംവരെ വിമാനങ്ങൾ സര്‍വീസ് നടത്തേണ്ടെന്നാണ് തീരുമാനമെന്ന് മന്ത്രാലയം ട്വിറ്ററിലൂടെ അറിയിച്ചു. ബോയിങ് 737 മാക്സ്-8വിമാനങ്ങളുടെ രൂപകല്പനയിൽ മാറ്റംവരുത്തണമെന്ന് അമേരിക്കയും വിമാന നിർമാണകമ്പനിയോട് ആവശ്യപ്പെട്ടുണ്ട്. ഏപ്രിൽ മാസത്തിന് മുമ്പ് മാറ്റങ്ങൾ കൊണ്ടുവരണമെന്നാണ് യു.എസ്. ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (എഫ്.എ.എ.) ബോയിങിന്നിർദേശം നൽകിയിട്ടുള്ളത്. നവീകരണത്തിന് അനുസൃതമായി പൈലറ്റുമാര്‍ക്കും വിമാനജീവനക്കാർക്കുമുള്ള പരിശീലനത്തിലും മാറ്റംവരുത്തണമെന്ന്‌ എഫ്.എ.എ. ആവശ്യപ്പെട്ടിട്ടുണ്ട്.

എഫ്.എ.എ.യുടെ നിർദ്ദേശം ലഭിച്ച കാര്യം ബോയിങ് സ്ഥിരീകരിച്ചിരുന്നു. വരുന്ന ആഴ്ചകളിൽ 737 മാക്സ്-8വിമാനവുമായി ബന്ധപ്പെട്ട സോഫ്റ്റ് വെയര്‍ നവീകരിക്കുമെന്നും കമ്പനി അറിയിച്ചു.വിമാനം സുരക്ഷിതമാണെന്നും സുരക്ഷ കൂടുതൽ ശക്തമാക്കാൻ ഫ്ലൈറ്റ് കൺട്രോൾ സോഫ്റ്റ്‌ വെയറില്‍ മാറ്റംവരുത്താനുള്ള നടപടികൾ മാസങ്ങളായി നടത്തുണ്ടെന്നും ബോയിങ് അധികൃതർ പറഞ്ഞു. അതേസമയം, എത്യോപ്യൻ വിമാനാപകടത്തെത്തുടർന്നുണ്ടായ സമ്മർദ്ദത്തെ തുടര്‍ന്നാണ് നവീകരണമെന്ന് ബോയിങ് വിമാനക്കമ്പനി അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.

Intro:Body:

https://www.ndtv.com/india-news/boeing-737-max-aircraft-grounded-by-civil-aviation-watchdog-dgca-2006656?pfrom=home-topscroll

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.