ഇസ്ലാമാബാദ് : രാജ്യത്തെ ജനങ്ങളോട് സ്വയം ക്വാറന്‍റൈയിനിൽ പോകാൻ അഭ്യർത്ഥിച്ച് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ഞായറാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് അദേഹം അഭ്യർത്ഥന നടത്തിയത്. ജനങ്ങൾ തന്നെ നിരാശനാക്കില്ലെന്ന് പ്രതിക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. കൊവിഡ് 19 ബാധ പടരാതിരിക്കാനുള്ള ഏറ്റവും മികച്ച മുൻകരുതൽ നടപടിയെന്ന രീതിയിലാണ് അദേഹം ഈ ആവശ്യം മുന്നോട്ട് വെച്ചത്. ഗുരുതര പ്രശ്നങ്ങളുണ്ടാകാൻ സാധ്യതയുള്ളതിനാൽ തനിക്ക് രാജ്യം മുഴുവനായി ലോക്ഡൗൺ ചെയ്യുന്ന നിലയിലേക്ക് പോകാൻ കഴിയില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഭക്ഷ്യസുരക്ഷാ സാഹചര്യങ്ങളെക്കുറിച്ച് സർക്കാർ അതീവ ജാഗ്രത പുലർത്തുന്നുണ്ടെന്നും ഈ പരീക്ഷണ സമയങ്ങളിൽ ഭക്ഷ്യവസ്തുക്കളുടെ ക്ഷാമമുണ്ടാകില്ലെന്ന് കരുതുന്നതായും അദേഹം പറഞ്ഞു. അതേസമയം സമ്പന്നർ അവരുടെ വീടുകളിൽ ഭക്ഷ്യവസ്തുക്കൾ അധികമായി സംഭരിച്ചാൽ അത് കൃത്രിമ ക്ഷാമത്തിലേക്ക് നയിച്ചേക്കാമെന്നും അദേഹം കൂട്ടിച്ചേർത്തു. നിലവിലെ സാമ്പത്തിക മാന്ദ്യത്തിൽ നിന്ന് രാജ്യത്തെ കരകയറ്റാൻ താനും സംഘവും രാവും പകലും പ്രവർത്തിക്കുന്നുണ്ടെന്നും സമഗ്രമായ സാമ്പത്തിക പ്രഖ്യാപനം ഉണ്ടാകുമെന്നും അദേഹം അറിയിച്ചു. ഷോപ്പിംഗ് മാളുകൾ, മാർക്കറ്റുകൾ, ക്രിക്കറ്റ് പരിപാടികൾ എന്നിവ അവസാനിപ്പിച്ചതായും അദേഹം അറിയിച്ചു. പാകിസ്ഥാനിൽ ഇതുവരെ 776 കൊവിഡ് 19 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. അഞ്ചു പേരാണ് ഇതുവരെ പാകിസ്ഥാനില്‍ കൊവിഡ് ബാധിച്ച് മരിച്ചത്.
പൗരൻമാരോട് സ്വയം ക്വാറന്‍റൈയിനിൽ പോകാൻ അഭ്യർത്ഥിച്ച് ഇമ്രാൻ ഖാൻ - സ്വയം ക്വാറന്‍റൈയിനിൽ പോകാൻ അഭ്യർത്ഥിച്ച്
കൊവിഡ് 19 ബാധ പടരാതിരിക്കാനുള്ള ഏറ്റവും മികച്ച മുൻകരുതൽ നടപടിയെന്ന രീതിയിലാണ് അദേഹം ഈ ആവിശ്യം മുന്നോട്ട് വെച്ചത്.