ETV Bharat / international

ഗുരുദ്വാര ആക്രമണത്തെ അപലപിച്ച്‌ ഇമ്രാന്‍ ഖാന്‍

ഇന്ത്യയില്‍ പൊലീസ് മുസ്ലീങ്ങളെ ആക്രമിക്കുകയാണ്. എന്നാൽ പാകിസ്ഥാനിൽ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് നേരെ അക്രമം നടത്തുന്നവരെ ഗവണ്‍മെന്‍റോ പൊലീസിസോ ജുഡീഷ്യറിയോ സംരക്ഷിക്കില്ലെന്നും ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കി

author img

By

Published : Jan 5, 2020, 6:45 PM IST

ഗുരുദ്വാര ആക്രമണത്തെ അപലപിച്ച്‌ ഇമ്രാന്‍ ഖാന്‍
ഗുരുദ്വാര ആക്രമണത്തെ അപലപിച്ച്‌ ഇമ്രാന്‍ ഖാന്‍

മുസാഫർനഗർ: പാകിസ്‌താനിലെ നങ്കാന സാഹിബ് ഗുരുദ്വാര ആക്രമണത്തെ അപലപിച്ച്‌ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ഇത്തരം ആക്രമണങ്ങളോട് പാകിസ്‌താന്‍ ഗവണ്‍മെന്‍റിന് ഒരുതരത്തിലുമുള്ള സഹിഷ്‌ണുതയും ഉണ്ടാകില്ലെന്നും അക്രമം നടത്തുന്നവര്‍ സംരക്ഷണം പ്രതീക്ഷിക്കേണ്ടെന്നും ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കി. ഇന്ത്യയില്‍ പൊലീസ് മുസ്ലീങ്ങളെ ആക്രമിക്കുകയാണ്. എന്നാൽ പാകിസ്ഥാനിൽ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് നേരെ അക്രമം നടത്തുന്നവരെ ഗവണ്‍മെന്‍റോ പൊലീസിസോ ജുഡീഷ്യറിയോ സംരക്ഷിക്കില്ലെന്നും ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കി. ഇതാണ് ഇന്ത്യയിലെയും പാകിസ്താനിലേയും അക്രമ സംഭവങ്ങള്‍ തമ്മിലുള്ള വ്യത്യാസങ്ങളെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു. ഗുരുദ്വാര ആക്രമണത്തില്‍ പ്രതിഷേധമറിയിച്ച പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ്, സംഭവത്തില്‍ നടപടി എടുക്കണമെന്ന് ഇമ്രാന്‍ ഖാനോട് ആവശ്യപ്പെട്ടിരുന്നു. സിഖ് മതസ്ഥാപകന്‍ ഗുരു നാനാക്കിന്‍റെ ജന്മസ്ഥലത്താണ് നങ്കാന സാഹിബ് ഗുരുദ്വാര.

Intro:Body:

https://www.aninews.in/news/world/asia/imran-khan-condemns-nankana-sahib-incident20200105141847/

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.