ETV Bharat / international

മോദിയെയും ആർഎസ്എസിനെയും വിമർശിച്ച് ഇമ്രാൻ ഖാൻ

ബിജെപിയും ആർഎസ്എസും ഉയർത്തിപ്പിടിക്കുന്ന പ്രത്യയശാസ്‌ത്രം ഇന്ത്യക്ക് ആകെ ഭീഷണി ഉയർത്തുന്നതാണെന്നും പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ആരോപിച്ചു.

author img

By

Published : Jul 18, 2021, 3:54 PM IST

Imran Khan attacks PM Modi  Imran Khan attacks RSS  Imran Khan calls himself 'brand ambassador' of Kashmiris  brand ambassador of Kashmiris  മോദിയെയും ആർഎസ്എസിനെയും വിമർശിച്ച് ഇമ്രാൻ ഖാൻ  മോദി വിമർശിച്ച് ഇമ്രാൻ ഖാൻ  ആർഎസ്എസിനെ വിമർശിച്ച് ഇമ്രാൻ ഖാൻ  പാക് അധീന കശ്‌മീർ വാർത്ത
ഇമ്രാൻ ഖാൻ

ഇസ്ലാമബാദ്: പാക് അധീന കശ്‌മീരിൽ നടന്ന തെരഞ്ഞെടുപ്പ് റാലിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ആർഎസ്എസിനെയും വിമർശിച്ച് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആദ്യത്തെ പൊതുയോഗത്തെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിജെപിയുടെയും ആർഎസ്എസിന്‍റെയും പ്രത്യയശാസ്‌ത്രം ഇന്ത്യയ്ക്ക് തന്നെ വലിയ ഭീഷണിയാണ് ഉയർത്തുന്നതെന്നും അവരുടെ പ്രത്യയശാസ്‌ത്രം മുസ്ലിംകളെ മാത്രമല്ല സിഖുകാരെയും ക്രിസ്‌ത്യാനികളെയും പിന്നാക്ക വിഭാഗങ്ങളെയും ലക്ഷ്യം വയ്ക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ആർട്ടിക്കിൾ 370 റദ്ദാക്കാനുള്ള മോദി സർക്കാരിന്‍റെ തീരുമാനത്തെയും അദ്ദേഹം വിമർശിച്ചു. 2019 ഓഗസ്റ്റ് 5 ന് ശേഷം കശ്‌മീരിൽ അതിക്രമങ്ങൾ രൂക്ഷമായതായും അദ്ദേഹം പറഞ്ഞു.

Also Read: 84 പലസ്‌തീനികളുടെ വീടുകൾ ഇസ്രയേൽ തകർത്തെന്ന്‌ യുഎൻ

തുടർന്ന്, എല്ലാ അന്താരാഷ്‌ട്ര വേദികളിലും കശ്‌മീരികളുടെ ഉന്നമനത്തിനായി ശ്രമിക്കുന്നത് താനാണെന്നും അവരുടെ ബ്രാൻഡ് അംബാസഡറാണ് താനെന്നും പാകിസ്ഥാൻ കശ്‌മീരികളുടെ നീതിപൂർവമായ പോരാട്ടത്തിന് ഒപ്പം നിൽക്കുന്നു എന്നും പ്രതികരിച്ചു.

മധ്യ-ദക്ഷിണേഷ്യൻ സമ്മേളനത്തിൽ പങ്കെടുക്കാനായി താഷ്‌കന്‍റിലെത്തിയിരുന്ന ഖാൻ ഇന്ത്യയുമായുള്ള പ്രശ്‌നങ്ങളൊക്കെ പരിഹരിക്കാനായി ചർച്ചകൾക്കു വേണ്ടി ഏറെക്കാലമായി കാത്തിരിക്കുകയാണെന്നും എന്നാൽ ആർഎസ്എസ് പ്രത്യയശാസ്‌ത്രം ഇടയിൽ വന്നതിൽ എന്ത് ചെയ്യാനാണെന്നും മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

തുടർന്ന്, അഫ്‌ഗാനിസ്ഥാനിലെ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ താലിബാനും പാകിസ്ഥാനും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്ന് ഖാൻ ഒഴിഞ്ഞുമാറുകയും ചെയ്‌തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.