ETV Bharat / international

ഫൈസർ-ബയോ‌ടെക് വാക്‌സിനേഷൻ താൽക്കാലികമായി നിർത്തലാക്കി ഹോങ്കോങ്

പാക്കേജിങ് തകരാറുകൾ ചൂണ്ടിക്കാട്ടിയാണ് ഹോങ്കോങ് പ്രതിരോധ കുത്തിവയ്‌പ്പ് നിർത്തലാക്കിയിരിക്കുന്നത്.

Hong Kong temporarily halts Pfizer-BioNTech COVID-19 vaccinations  ഫൈസർ-ബയോ‌ടെക് വാക്‌സിനേഷൻ താൽക്കാലികമായി നിർത്തലാക്കി ഹോങ്കോങ്  ഫൈസർ-ബയോ‌ടെക് വാക്‌സിനേഷൻ ഹോങ്കോങ് താൽക്കാലികമായി നിർത്തലാക്കി  ഹോങ്കോങ്  Hong Kong  Hong Kong vaccination  halts Pfizer-BioNTech COVID-19 vaccinations  Pfizer-BioNTech  ഫൈസർ-ബയോ‌ടെക്  ഫൈസർ-ബയോ‌ടെക് വാക്‌സി
Hong Kong temporarily halts Pfizer-BioNTech COVID-19 vaccinations
author img

By

Published : Mar 24, 2021, 1:36 PM IST

ഹോങ്കോങ്: കൊവിഡ്-19 വാക്‌സിനേഷനായ ഫൈസർ-ബയോ‌ടെക് ജനങ്ങളിലേക്ക് എത്തിക്കുന്നത് ഹോങ്കോങ് താൽകാലികമായി നിർത്തലാക്കി. പാക്കേജിങ് തകരാറുകൾ ചൂണ്ടിക്കാട്ടിയാണ് ഹോങ്കോങ് പ്രതിരോധ കുത്തിവയ്‌പ്പ് നിർത്തലാക്കിയിരിക്കുന്നത്. വാക്‌സിന്‍റെ 'ബാച്ച് 210102'നാണ് പാക്കേജിങിൽ പിഴവ് കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട് ജർമനിയിലെ വാക്‌സിൻ നിർമ്മാതാവ് ഹോങ്കോങിനെയും മക്കാവുവിനെയും വിഷയം അറിയിച്ചതിനെ തുടർന്നാണ് വാക്‌സിൻ ജനങ്ങളിലേക്ക് എത്തിക്കുന്നത് താൽക്കാലികമായി നിർത്താൻ തീരുമാനിച്ചത്.

നിലവിൽ ഈ വാക്‌സിൻ ഡോസുകൾ അപകടകരമല്ലെന്ന് മക്കാവു സർക്കാർ അറിയിച്ചിട്ടുണ്ടെങ്കിലും അന്വേഷണം പൂർത്തിയാകുന്നതു വരെ കുത്തിവയ്‌പ്പ് നിർത്തലാക്കാൻ ഇവ വിതരണം ചെയ്യുന്ന കമ്പനികളായ ബയോ എൻടെക്കും ഫോസുൻ ഫാർമയും അറിയിച്ചു.

മക്കാവുവിന്‍റെ അതേ മുൻകരുതൽ നടപടികൾ തന്നെ നഗരം സ്വീകരിക്കുമെന്ന് ഹോങ്കോങ് സർവകലാശാലയിലെ മൈക്രോബയോളജിസ്റ്റ് ഹോ പാക്-ല്യൂങ് പറഞ്ഞു. മാത്രമല്ല പാക്കേജിങ് പ്രശ്‌നങ്ങൾക്കപ്പുറം എന്തെങ്കിലും സുരക്ഷാ അപകടമുണ്ടായതായി തെളിവുകളില്ലെന്നും സാമൂഹ്യമാധ്യമങ്ങളിൽ പ്രചപരിക്കുന്ന ചിത്രങ്ങൾ ഹോങ്കോങ് വാക്‌സിനേഷൻ സെന്‍ററിനു പുറത്തുള്ളവയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫൈസർ-ബയോ‌ടെക് വാക്‌സിനും ചൈനീസ് പതിപ്പായ സിനോവാക്കും മാത്രമാണ് ഹോങ്കോങ്ങിൽ ലഭ്യമായ രണ്ട് വാക്‌സിനുകൾ. സർക്കാർ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം നഗരത്തിൽ 403,000 (5.3%) പേർക്കാണ് ഇതുവരെ വാക്‌സിൻ നൽകിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.