ETV Bharat / international

ഹോങ്കോങ് സംഘര്‍ഷം;പ്രതിഷേധക്കാര്‍ക്ക് നേരെ വീണ്ടും പൊലീസ് വെടിവെപ്പ് - ഹോങ്കോങ് സംഘര്‍ഷം

സായ്‌ വാന്‍ ഹോ ജില്ലയില്‍ നടന്ന പ്രകടനത്തിനിടെയാണ് പൊലീസ് വെടിയുതിര്‍ത്തത്. സംഭവത്തില്‍ രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. വെടിയേറ്റവരുടെ നിലവിലെ സാഹചര്യത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

ഹോങ്കോങ് സംഘര്‍ഷം: പ്രതിഷേധക്കാര്‍ക്ക് നേരെ വീണ്ടും പൊലീസ് വെടിവെപ്പ്
author img

By

Published : Nov 11, 2019, 8:22 AM IST

ഹോങ്കോങ്: ജനാധിപത്യം പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ഹോങ്കോങ്ങില്‍ മാസങ്ങളായി നടക്കുന്ന ജനകീയ പ്രക്ഷോഭത്തിന് നേരെ വീണ്ടും വെടിയുതിര്‍ത്ത് പൊലീസ്. സായ്‌ വാന്‍ ഹോ ജില്ലയിലാണ് സംഭവം. പതിവുപോലെ പ്രതിഷേധ പ്രകടനങ്ങളുമായി നഗരത്തിലിറങ്ങിയ പ്രക്ഷോഭകര്‍ക്ക് നേരെയാണ് പൊലീസ് വെടിയുതിര്‍ത്തത്. ഫേസ്‌ബുക്കിലൂടെ പ്രക്ഷോഭങ്ങളുടെ തല്‍സമയ ദൃശ്യങ്ങള്‍ പുറത്തുവിടുകയായിരുന്നു.

മുഖംമൂടി ധരിച്ച ഒരു പ്രക്ഷോഭകാരിയെ പൊലീസ് പിടികൂടി. തുടര്‍ന്ന് ഇയാളുടെ മുഖംമൂടി മാറ്റാന്‍ പൊലീസ് ശ്രമിക്കുന്നതിനിടെ കൂടുതല്‍ സമരക്കാര്‍ പൊലീസിന് സമീപത്തേക്ക് ഓടിയടുത്തു. ഇതിനിടയിലാണ് ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ വെടിയുതിര്‍ത്തത്. പൊലീസിന് സമീപത്തേക്ക് ഓടിയടുത്ത ഒരാളുടെ നെഞ്ചിലാണ് വെടികൊണ്ടത്. ഇയാളുടെ നിലവിലെ സ്ഥിതിയെക്കുറിച്ച് വിവരങ്ങള്‍ ഒന്നും ലഭ്യമായിട്ടില്ല. വെടിയേറ്റുവീണയാളുടെ സമീപത്ത് രക്തം തളംകെട്ടി കിടക്കുന്നുണ്ടായിരുന്നു. ഇയാളുടെ കൈകള്‍ പൊലീസ് ബന്ധിക്കുന്നതായും ദൃശ്യങ്ങളിലുണ്ട്.

ഇതിന് തൊട്ടുപിന്നാലെ രണ്ട് റൗണ്ട്കൂടി പൊലീസ് വെടിയുതിര്‍ത്തു. ആ സമയത്തും ഒരാള്‍ നിലത്തുവീഴുന്നതായി ദൃശ്യങ്ങളിലുണ്ട്. പക്ഷേ ദൃശ്യങ്ങള്‍ക്ക് വ്യക്‌തത കുറവാണ്. രണ്ടാമത് വെടിയേറ്റയാള്‍ പൊലീസിനോട് സംസാരിക്കുന്നതായും ദൃശ്യങ്ങളിലുണ്ട്.

സമരക്കാര്‍ക്ക് നേരെ പൊലീസ് വെടിയുതിര്‍ക്കുന്നത് കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഹോങ്കോങ്ങില്‍ ആവര്‍ത്തിക്കുന്നുണ്ട്. കഴിഞ്ഞ മാസം ആദ്യം ഒരു വിദ്യാര്‍ഥിക്ക് വെടിയേറ്റിരുന്നു. പിന്നാലെ കഴിഞ്ഞ ദിവസമുണ്ടായ വെടിവെപ്പില്‍ ഒരു പതിനാലുകാരന്‍റെ കാലിന് ഗുരുതരമായി പരിക്കേറ്റിരുന്നു.

Intro:Body:

https://www.ndtv.com/world-news/hong-kong-cop-shoots-protester-in-chest-shows-live-boradcast-2130491

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.