കുറ്റവാളികളെ ചൈനക്കു കൈമാറാനുള്ള ഹോങ്കോങ് ഭരണകൂടത്തിന്‍റെ ബില്ലിനെതിരെ പ്രതിഷേധവുമായി ഇന്നലെ തെരുവിലിറങ്ങിയത് 20 ലക്ഷത്തോളം ആളുകൾ.
ഹോങ്കോങ് മേധാവി കാരി ലാം ബിൽ സസ്പെൻഡ് ചെയ്ത് ഉത്തരവിറക്കിയെങ്കിലും ബിൽ പൂർണമായി പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് ആളുകൾ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. ബിൽ പാസാക്കിയതിൽ പ്രതിഷേധക്കാരോട് കാരി ലാം മാപ്പ് ചോദിച്ചു.
ബില്‍ സസ്‌പെന്‍ഡ് ചെയ്‌തശേഷം സമൂഹത്തിലെ എല്ലാ വിഭാഗക്കാരുമായും ചര്‍ച്ച ചെയ്‌ത് അവരുടെ ഭാഗങ്ങള്‍ കേള്‍ക്കുമെന്ന് കാരി ലാം മാധ്യമങ്ങളോടു പറഞ്ഞു. ലെജിസ്‌ളേറ്റീവ് കൗണ്‍സില്‍ അംഗങ്ങളുമായി ചർച്ച ചെയ്ത ശേഷം ഇക്കാര്യത്തിൽ അടുത്ത നടപടി സ്വീകരിക്കുമെന്നും കാരി ലാം അറിയിച്ചു.
മെയിന്‍ലാന്‍ഡ് ചൈന, തായ്‌വാന്‍, മക്കാവു എന്നിവിടങ്ങളിലെ അധികൃതരുടെ ആവശ്യപ്രകാരം കുറ്റവാളികളെ കൈമാറാന്‍ ഹോങ്‌കോങ് കോടതിക്ക് അനുമതി നല്‍കുന്നതാണു വിവാദ ബില്‍. ചൈനയുടെ അധീനതയിലാണെങ്കിലും സ്വയംഭരണപ്രദേശമായ ഹോങ്‌കോങ്ങില്‍ സ്വന്തമായ ഭരണ, നിയമ, സാമ്പത്തിക സംവിധാനങ്ങളാണുള്ളത്.