കോഴിക്കോട് : എഡിജിപി എംആർ അജിത് കുമാറുമായുള്ള കൂടികാഴ്‌ച വിവാദത്തിൽ പ്രതികരിച്ച് ആർഎസ്എസ് നേതാവ് റാം മാധവ്. ആർ എസ് എസ് നേതാക്കളെ കാണുന്നത് പാപമല്ല എന്ന് റാം മാധവ് പറഞ്ഞു. ആർഎസ്എസ് നേതാക്കൾ പലരുമായും കൂടിക്കാഴ്‌ച നടത്താറുണ്ട്, ഈ വിവാദത്തിന് പിന്നിൽ രാഷ്‌ട്രീയ അയിത്തമാണ്. ആളുകൾക്ക് പരസ്‌പരം സ്വതന്ത്രമായി കാണാനാവണം. കേരള മുഖ്യമന്ത്രി പിണറായി വിജയനെ താൻ ഒരു യാത്രയ്‌ക്കിടെ കണ്ടപ്പോൾ അഭിവാദ്യം ചെയ്‌തിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.
എഡിജിപി അജിത്കുമാർ കഴിഞ്ഞ വർഷം ആർഎസ്എസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ച്ച അടുത്തിടെ പുറത്തുവന്നു. രാഷ്‌ട്രീയ എതിരാളികള്‍ ഈ കൂടികാഴ്‌ചയെ തെറ്റായ നീക്കമാണെന്ന് വിശേഷിപ്പിച്ചു. എഡിജിപിയെ തൽസ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് അവർ സംസ്ഥാനത്ത് രാഷ്ട്രീയ കൊടുങ്കാറ്റ് സൃഷ്‌ടിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
വിവിധ കോണുകളിൽ നിന്ന് രൂക്ഷമായ വിമർശനം നേരിട്ട സർക്കാർ ഒടുവിൽ എഡിജിപി അജിത്കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് ഒഴിവാക്കി പകരം ബറ്റാലിയൻ തസ്‌തികയിലേക്ക് മാറ്റി എന്നും റാം മാധവ് പറഞ്ഞു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിൽ ബിജെപി നേടിയ ചരിത്ര വിജയത്തെ കുറിച്ചും റാം മാധവ് പറഞ്ഞു.
തെരഞ്ഞെടുപ്പ് ഫലം ബിജെപിയും ഇടതുപക്ഷവും തമ്മിലുള്ള ഇടപാടല്ല, മറിച്ച് ഞങ്ങളുടെ സ്ഥാനാർഥിയോടുള്ള ജനങ്ങളുടെ സ്നേഹത്തിൻ്റെയും പിന്തുണയുടെയും ഫലമാണ്. ദക്ഷിണേന്ത്യൻ സംസ്ഥാനത്ത് ബിജെപിയുടെ വർഷങ്ങളായുള്ള തെരഞ്ഞെടുപ്പ് വരൾച്ചയ്ക്ക് തൃശൂരിലെ വിജയത്തോടെ അറുതിവരുത്തി ചരിത്രം രചിച്ചിരിക്കുകയാണ് സുരേഷ് ഗോപി എന്നും റാം മാധവ് പറഞ്ഞു.