ഒമാൻ :അറബിക്കടലിൽ രൂപാന്തരപ്പെട്ട ഹിക്ക ചുഴലിക്കാറ്റ് ചൊവ്വാഴ്ച ഒമാൻ തീരത്ത് വീശി. ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഒമാൻ തീരത്ത് മണ്ണിടിച്ചിലുണ്ടായി. കാറ്റിന്‍റെ വേഗം മണിക്കൂറിൽ 120 കിലോമീറ്റർ വരെയാകുമെന്ന് രാജ്യത്തെ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. ചുഴലിക്കാറ്റിനെ തുടര്‍ന്ന് അൽ-മസിറ ദ്വീപിൽ ശക്തമായ കാറ്റും മഴയുമുണ്ടായി. ഒമാനിലെ തെക്കൻ പ്രദേശങ്ങളായ അൽ-ഷാർഖിയ, അൽ-വുസ്ത എന്നിവിടങ്ങളിൽ തിരമാലകൾ ആറ് മീറ്റർ വരെ ഉയരത്തിലെത്തിയതായി റിപ്പോർട്ടുണ്ട്. ജനങ്ങള്‍ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്നും വീടുകളില്‍ തന്നെ തുടരണമെന്നും നിര്‍ദേശമുണ്ട്. നിലവില്‍ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല.
ഹിക്ക ചുഴലിക്കാറ്റ്: ഒമാനില്‍ കനത്ത മഴയും വെള്ളപ്പൊക്കവും - High winds, heavy rain as Hikka hits Oman
ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം.