ബെയ്‌ജിങ്: മധ്യ ചൈനയിലെ ഹെനാൻ പ്രവിശ്യയിലുണ്ടായ കനത്ത മഴയില്‍ 12 പേര്‍ മരണപ്പെട്ടതായി പ്രാദേശിക ഭരണകൂടം അറിയിച്ചു. 1,00,000 പേരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിപ്പാര്‍പ്പിച്ചതായാണ് ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രവിശ്യയിലെ റോഡ്, റെയില്‍ ഗതാഗതം താളം തെറ്റിയിരിക്കുകയാണ്.
160 ലധികം ട്രെയിനുകൾ ഷെങ്‌ഷൂഡോങ് റെയിൽവേ സ്റ്റേഷനിൽ സർവീസ് അവസാനിപ്പിച്ചു. ഇതോടെ നിരവധിയാത്രക്കാര്‍ കുടുങ്ങിക്കിടക്കുകന്നതായാണ് വിവരം. ഇതേവരെ 11.3 മില്ല്യന്‍ യുഎസ് ഡോളറിന്‍റെ നഷ്ടമുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍.
also read: അഫ്ഗാന്‍ പ്രസിഡന്‍റിന്‍റെ കൊട്ടാരത്തിന് നേരെയുള്ള റോക്കറ്റ് ആക്രമണത്തെ അപലപിച്ച് യുഎസ്
അതേസമയം പ്രദേശത്ത് കഴിഞ്ഞ 60 വർഷത്തിനിടെ രേഖപ്പെടുത്തിയ റെക്കോർഡ് മഴയാണിതെന്നും ബുധനാഴ്ച രാത്രി വരെ കനത്ത മഴ തുടരുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.