ETV Bharat / international

നിയമ വിരുദ്ധമായ ഉള്ളടക്കങ്ങള്‍ പിൻവലിക്കല്‍: ഗൂഗിളും ഫേസ്ബുക്കും ട്വിറ്ററും പരാജയപ്പെട്ടതായി മോസ്കോ കോടതി - ട്വിറ്റർ

അഡ്മിനിസ്ട്രേറ്റീവ് കുറ്റകൃത്യങ്ങളിൽ 15 പ്രോട്ടോക്കോളുകൾ കോടതി രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഓരോ പ്രോട്ടോക്കോളിനും കമ്പനികൾക്ക് 4 ദശലക്ഷം റുബിളുകൾ വരെ പിഴ ഈടാക്കുമെന്ന് വക്താവ് പറഞ്ഞു.

ഗൂഗിൾ, ഫേസ്ബുക്ക്, ട്വിറ്റർ എന്നിവ നിയമ വിരുദ്ധ വിവരങ്ങൾ പിൻവലിക്കുന്നതിൽ പരാജയപ്പെട്ടതായി മോസ്കോ കോടതി Google Facebook Twitter persistently fail to remove illegal content says Moscow court ഗൂഗിൾ, ഫേസ്ബുക്ക്, ട്വിറ്റർ എന്നിവ നിയമ വിരുദ്ധ വിവരങ്ങൾ പിൻവലിക്കുന്നതിൽ പരാജയപ്പെട്ടതായി മോസ്കോ കോടതി ടാഗാൻസ്കി ഡിസ്ട്രിക്റ്റ് കോടതി ഗൂഗിൾ ഫേസ്ബുക്ക് ട്വിറ്റർ റോസ്‌കോംനാഡ്‌സർ
ഗൂഗിൾ, ഫേസ്ബുക്ക്, ട്വിറ്റർ എന്നിവ നിയമ വിരുദ്ധ വിവരങ്ങൾ പിൻവലിക്കുന്നതിൽ പരാജയപ്പെട്ടതായി മോസ്കോ കോടതി
author img

By

Published : May 5, 2021, 8:07 PM IST

മോസ്കോ: ഗൂഗിൾ, ഫേസ്ബുക്ക്, ട്വിറ്റർ എന്നിവയുടെ ഭാഗത്ത് നിന്ന് നിയമവിരുദ്ധമായ ഉള്ളടക്കങ്ങള്‍ പിൻവലിക്കുന്നതിൽ നി യമലംഘനങ്ങൾ കണ്ടെത്തിയതായി മോസ്കോയിലെ ടാഗാൻസ്കി ഡിസ്ട്രിക്റ്റ് കോടതി അറിയിച്ചു. ഒരു ഡസനിലധികം നിയമലംഘനങ്ങളാണ് രജിസ്റ്റർ ചെയ്തതെന്ന് കോടതി വക്താവ് അറിയിച്ചു.

അഡ്മിനിസ്ട്രേറ്റീവ് കുറ്റകൃത്യങ്ങളിൽ 15 പ്രോട്ടോക്കോളുകൾ കോടതി രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഓരോ പ്രോട്ടോക്കോളിനും കമ്പനികൾക്ക് 4 ദശലക്ഷം റുബിളുകൾ വരെ പിഴ ഈടാക്കുമെന്ന് വക്താവ് പറഞ്ഞു.

മുൻപ് ടാഗാൻസ്കി കോടതി ട്വിറ്ററിന് 119,000 ഡോളർ പിഴ ഏർപ്പെടുത്തിയിരുന്നു. സമാനരീതിയിൽ നിയമവിരുദ്ധ വിവരങ്ങൾ നീക്കംചെയ്യാൻ കമ്പനികൾ വിസമ്മതിച്ച സാഹചര്യത്തിൽ ഗൂഗിളിനും ഫേസ്ബുക്കിനുമെതിരെ മറ്റ് മൂന്ന് പ്രോട്ടോക്കോളുകൾ പരിശോധിക്കാൻ പദ്ധതിയിടുന്നതായും കോടതി വക്താവ് പറഞ്ഞു.

കമ്മ്യൂണിക്കേഷൻസ്, ഇൻഫർമേഷൻ ടെക്നോളജി, മാസ് മീഡിയ എന്നിവയുടെ മേൽനോട്ടത്തിനായുള്ള റഷ്യയുടെ ഫെഡറൽ സർവീസ് (റോസ്‌കോംനാഡ്‌സർ) അനുസരിച്ച് തീവ്രവാദ പ്രചരണം, കുട്ടികളുടെ അശ്ലീല വിവരങ്ങൾ, മയക്കുമരുന്നുമായി ബന്ധപ്പെട്ട പോസ്റ്റുകൾ എന്നിവ പോലുള്ള നിരോധിത വിവരങ്ങൾ നീക്കം ചെയ്യുന്നതിൽ പരാജയപ്പെട്ടാൽ ഒരു ഇന്‍റർനെറ്റ് പ്ലാറ്റ്‌ഫോമിനെതിരെ 10,700 യുഎസ് ഡോളർ മുതൽ 119,000 ഡോളർ വരെ പിഴ ചുമത്താം. അത്തരം വിവരങ്ങൾ‌ പിൻവലിക്കാൻ ആവർത്തിച്ച് വിസമ്മതിക്കുകയാണെങ്കിൽ‌, കമ്പനിയുടെ മൊത്തം വാർ‌ഷിക ലാഭത്തിന്‍റെ പത്തിലൊന്ന് മുതൽ അഞ്ചിലൊന്ന് വരെ പിഴ ഈടാക്കാം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.